യോഗ പരിശീലനപദ്ധതി പൂർത്തിയാക്കിയവർ പരിശീലകൻ പ്രഭാകരനൊപ്പം.
വടക്കഞ്ചേരി: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള തൊഴിൽപരിശീലന സ്ഥാപനമായ ജൻശിക്ഷൻ സൻസ്ഥാൻ പാലക്കാടിന്റെ ആഭിമുഖ്യത്തിൽ വണ്ടാഴി പഞ്ചായത്ത് ഹാളിൽ നടന്നു വന്നിരുന്ന അസിസ്റ്റന്റ് യോഗ ട്രെയ്നർ പരിശീലന പരിപാടി സമാപിച്ചു.
18നും 44 നും ഇടയിൽ പ്രായമുള്ള 20 വനിതകൾക്കായിരുന്നു പരിശീലനം നൽകിയത്. 270 പഠനമണിക്കൂറുകൾ മൂന്നുമാസ കാലയളവിലാണ് പരിശീലിപ്പിക്കപ്പെട്ടത്. ദിവസവും നാലു മണിക്കൂർ വീതമുള്ള സെഷനായിട്ടായിരുന്നു പരിശീലനമെന്ന് പരിശീലകനായ മംഗലംഡാമിലെ പ്രഭാകരൻ മാസ്റ്റർ പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയവർക്ക് തിയറി, പ്രാക്ടിക്കൽ, വൈവ എന്നീ വിഭാഗത്തിൽ പരീക്ഷകളുണ്ടായിരുന്നു. വിജയികളായവർക്ക് കേന്ദ്രസർക്കാർ അംഗീകൃത എൻസിവിടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജെഎസ്എസ് ഡയറക്ടർ സിജു മാത്യു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശാരാദ ഗോപിനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, ഷീജ, പരിശീലകനായ പ്രഭാകരൻ, പരീക്ഷകൾക്ക് നേതൃത്വം നൽകിയ ജെന്നി മാസ്റ്റർ, ജോയ് ജോസഫ്, അഷ്ന സജീവ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews