x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണം: ക​ള​ക്ട​ര്‍


Published: July 29, 2026 10:29 PM IST | Updated: July 29, 2026 10:29 PM IST

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന 44 ഉ​ന്ന​തി​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് നി​ര്‍​ദേ​ശം ന​ല്‍​കി.

ഭൂ​ജ​ല വ​കു​പ്പ് ,വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ജ​ല​നി​ധി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍​ക്കാ​ണ് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ടെ​യും ജി​ല്ലാ​ത​ല ജ​ല ശു​ചി​ത്വ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ഭൂ​ജ​ല വ​കു​പ്പ്, ജ​ല​നി​ധി എ​ന്നി​വ​യാ​ണ് ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍റെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ള്‍. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ 25,509 ക​ണ​ക്ഷ​നു​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 23,579 ക​ണ​ക്ഷ​നു​ക​ള്‍​ക്കു​ള്ള ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ല്‍​പ്പി​ച്ചു. 13,859 ക​ണ​ക്ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​റ് ടാ​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​മ്പ് സെ​റ്റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്.

പൈ​നാ​വ് ഡി​വി​ഷ​നി​ല്‍ 28,381 ക​ണ​ക്ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി. 18,970 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കു​ള്ള ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ല്‍​പ്പി​ച്ചു. 6761 ക​ണ​ക്ഷ​നു​ക​ളാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ക​ട്ട​പ്പ​ന ഡി​വി​ഷ​നി​ല്‍ 1,79,829 ക​ണ​ക്ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 1,70,309 ക​ണ​ക്ഷ​നു​ക​ളു​ടെ ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ല്‍​പ്പി​ച്ചു.

13,978 ക​ണ​ക്‌​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ക​ട്ട​പ്പ​ന പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ല്‍ 22 ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ പ്ര​വൃത്തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം പൂ​ര്‍​ത്തി​യാ​യി. 13 എ​ണ്ണം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലാ​ണ്. ജ​ല​നി​ധി​യു​ടെ കീ​ഴി​ല്‍ 3946 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 3602 ക​ണ​ക്‌​ഷ​നു​ക​ള്‍ ന​ല്‍​കി.

ഭൂ​ജ​ല വ​കു​പ്പി​നു കീ​ഴി​ല്‍ 3937 ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ ആ​വ​ശ്യ​മു​ള്ള 560 ക​ണ​ക്‌​ഷ​നു​ക​ളി​ല്‍ 485 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വ​ന​ഭൂ​മി​യി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഡി​എ​ഫ്ഒ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ​ത​ല ജ​ല ശു​ചി​ത്വ മി​ഷ​ന്‍ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ടി.​എ​ന്‍. സ​ജി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജ​ല​നി​ധി, ഭൂ​ജ​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Drinking water

Recent News

Corehub Up