x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ന്‍ കി​സാ​ന്‍​സ​ഭ

വെബ് ഡെസ്ക്
Published: October 4, 2026 11:23 PM IST | Updated: October 4, 2026 11:23 PM IST

സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റാ​ര്‍: നി​വേ​ദ​നം​കൊ​ണ്ട് ഫ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​യി​ല്‍ ഉ​റ​ച്ചു നി​ന്നു​പോ​കാ​നാ​ണ് കി​സാ​ന്‍ സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ എ.​പി. ജ​യ​ന്‍. അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സ​ഭ ഒ​മ്പ​തി​ന് പ​ത്ത​നം​തി​ട്ട ഹെ​ഡ്‌ പോ​സ്റ്റ്ഓ​ഫീ​സ് മാ​ര്‍​ച്ചി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ജാ​ഥ​യു​ടെ ര​ണ്ടാം​ദി​ന പ​ര്യ​ട​ന​ത്തി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം വ​യ്യാ​റ്റു​പു​ഴ​യി​ല്‍ പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യ 33 വി​ല്ലേ​ജു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴു വി​ല്ലേ​ജു​ക​ളെ പൂ​ര്‍​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ല്‍ നി​ങ്ങ​ള്‍ സ​മാ​ധാ​നം പ​റ​യേ​ണ്ടി​വ​രു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കി​സാ​ന്‍ സ​ഭ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ജാ​ഥ​യു​ടെ ര​ണ്ടാം ദി​നം കോ​ന്നി പു​ളി​ഞ്ചാ​ണി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ചു. ജാ​ഥ സി​പി​ഐ ജി​ല്ല കൗ​ണ്‍​സി​ലം​ഗം സി.​കെ. അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വ​യ്യാ​റ്റു​പു​ഴ​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി സി​പി​ഐ കോ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ദി​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​ത​ത്തോ​ട് കോ​ര്‍​ട്ടു​പ​ടി​യി​ലെ സ്വീ​ക​ര​ണ​പ​രി​പാ​ടി​ക്കു ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​കെ. വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​സാ​ന്‍ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​മു​രു​കേ​ഷ് വൈ​സ് ക്യാ​പ്റ്റ​നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ പി​ള്ള ജാ​ഥാ ഡ​യ​റ​ക്ട​റു​മാ​ണ്. സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​ര്‍, എ​ന്‍.​വി. പ്ര​സ​ന്ന​ന്‍, രാ​ജ​ന്‍ കോ​ന്നി, സ​മു​ന്നി​സ മു​ഹ​മ്മ​ദ്, പി.​എ​സ്. സു​ജ എ​ന്നി​വ​ര്‍ ജാ​ഥാം​ഗ​ങ്ങ​ളാ​ണ്. ഒ​മ്പ​തി​ന് രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബാ​ന്‍ ജം​ഗ്ഷ​നി​ലെ ടൗ​ണ്‍​സ്‌​ക്വ​യ​റി​ല്‍​നി​ന്നു മാ​ര്‍​ച്ച് ആ​രം​ഭി​ക്കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up