x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ​യി​ല്‍ ജി​ല്ല​യ്ക്ക് ഒ​ഴി​വി​ല്ല

വെബ് ഡെസ്ക്
Published: September 26, 2026 11:42 PM IST | Updated: September 26, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ (ഇ​എ​സ്എ) ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട വി​ല്ലേ​ജു​ക​ളു​ടെ പ​ട്ടി​ക സ​മ​ര്‍​പ്പി​ച്ച​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​രു വി​ല്ലേ​ജ് പോ​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വി​ല്ലേ​ജു​ക​ളു​ടെ പ​ട്ടി​ക പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പു​റ​ത്തു​വി​ട്ട​ത്. സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ലെ 33 വി​ല്ലേ​ജു​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഏ​ഴ് വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി ലോ​ല ക​ര​ട് പ​ട്ടി​ക​യി​ലു​ള്ള​ത്. വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന വി​ല്ലേ​ജു​ക​ളാ​ണി​വ​യെ​ങ്കി​ലും ഏ​റെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളാ​ണ്. ജ​ന​വാ​സ മേ​ഖ​ല​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ര​ട് നി​ര്‍​ദേ​ശം വ​ന്ന​ത്. സീ​ത​ത്തോ​ട്, ചി​റ്റാ​ർ, പെ​രു​നാ​ട്, കൊ​ല്ല​മു​ള, ത​ണ്ണി​ത്തോ​ട്, വ​ട​ശേ​രി​ക്ക​ര വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ലാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ള്‍​ക്കി​ട​യി​ല്‍ ജ​ന​രോ​ഷവും ശ​ക്ത​മാ​ണ്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​ക്ഷേ​പം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​ച്ചി​രി​ക്കേ വ​ന്‍ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. പ​തി​നാ​യി​രക്കണ​ക്കി​ന് ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ നി​ന്നു​ണ്ടാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Ecologically

Recent News

Corehub Up