നെടുമങ്ങാട്: യുവമോർച്ച നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആദരവും "വിദ്യാകിരണം" ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് എസ്.എൽ. ശാലു അധ്യക്ഷത വഹിച്ചു. ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി അനുരാജ് മുഖ്യ പ്രഭാഷണം നടത്തി. സിനിമാ- സീരിയൽ താരം ഉമാനായർ വിശിഷ്ടാതിഥിയായിരുന്നു.
ബിജെപി നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരൻ നായർ, യുവമോർച്ച ഭാരവാഹികളായ ഉണ്ണികണ്ണൻ, സജി എസ്. കരിപ്പൂര്, വിനീഷ്, അഖില, ആര്യ, കാവേരി, ശക്തി മേലാംകോട്, മഹേഷ് നെട്ട തുടങ്ങിയവർ പ്രസംഗിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനന്തൻ സ്വാഗതവും നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് രമ്യ നന്ദിയും പറഞ്ഞു.