പ്രതീകാത്മക ചിത്രം
ഈരാറ്റുപേട്ട: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെമിഫൈനലുകൾ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനത്തിന് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നു. മുട്ടം കവലയിൽ ഒരുക്കുന്ന 150 സ്ക്വയർഫീറ്റ് എൽഇഡി വാളിലാണ് തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നത്. \
ഇന്നു രാത്രി 12.30 ന് നടക്കുന്ന ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടമാണ് ആദ്യ മത്സരം. തുടർന്ന് നടക്കുന്ന സെമിഫൈനൽ, ഫൈനൽ എന്നിവയും ഇതേ വേദിയിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൻ വി.പി. നാസർ അറിയിച്ചു.
Tags : Local News Nattuvishesham Eerattupetta Municipality screen for live football