x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ നി​നോ പ്ര​തി​ഭാ​സം

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ
Published: September 20, 2026 03:13 AM IST | Updated: September 20, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം : എ​ൽനി​നോ പ്ര​തി​ഭാ​സം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത് വ​ലി​യ തി​രി​ച്ച​ടി​. ക​ടു​ത്ത ചൂ​ടി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​നാ​കാ​തെ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് വ​ലി​ഞ്ഞ​തോ​ടെ വ​ള്ള​മി​റ​ക്കു​ന്ന​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ആളുകൾക്കും പറയാനുള്ള ത് നഷ്ടക്കണക്കുകൾമാത്രം.

മ​ൺ​സൂ​ൺ മാ​സ​ത്തെ കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും​മൂ​ലം അ​ടി​ത്ത​ട്ടി​ള​കു​ന്ന​തോ​ടെ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ഉ​പ​രി​ത​ല​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ​യാ​ണ് സീ​സ​ണ് തു​ട​ക്കം. എ​ന്നാ​ൽ ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ലം മു​ത​ൽ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു ചാ​ക​ര​ക്കാ​ലം സ​മ്മാ​നി​ച്ചി​രു​ന്ന സീ​സ​ണി​നു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്‌​ത്തി​യാ​ണ് ഇ​ക്കു​റി എ​ൽ​നോ പ്ര​തി​ഭാ​സം എ​ത്തി​യ​ത്.

ജൂ​ൺ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ കി​ട്ടി​യി​രു​ന്ന മ​ത്സ്യ​ത്തെ ക​ടു​ത്ത ചൂ​ട് ഇ​ല്ലാ​താ​ക്കി. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ക​ട​ൽ തി​ള​ച്ചു​മ​റി​യു​ന്ന​താ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ ണു ​മീ​ൻ പി​ടി​ത്ത​ത്തി​നാ​യി സാ​ധാ​ര​ണ വ​ള്ള​മി​റ​ക്കു​ന്ന​ത്. ഇ​ക്കു​റി രാ​വി​ലെ മു​ത​ൽ ചൂ​ടു കൂ​ടു​ന്ന​തി​നാ​ൽ അ​ധി​ക​നേ​രം തീ​ര​ക്ക​ട​ലി​ൽ ത​ങ്ങാ​ൻ ക​ഴി​യാ​തെ മീ​ൻ​പി​ടി​ത്ത​മു​പേ​ക്ഷി​ച്ചു മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഉ​ൾ​ക്ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ചൂ​ടി​നു​പ​രി 20 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റി​നെ​യും അ​തി​ജീ​വി​ക്ക​ണം. വ​ള്ള​ങ്ങ​ളു​മാ​യി തീ​ര​ത്തു​നി​ന്നു 40 നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ൽ വ​രെ അ​ല​ഞ്ഞാ​ലും മ​തി​യാ​യ മീ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ ഴി​ലാ​ക​ളി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ സീ​സ​ണി​ൽ ല​ഭി​ച്ചി​രു​ന്ന ക്ലാ​ത്തി, ചൂ​ര, വാ​ള, കൊ​ഞ്ച് എ​ന്നി​വ​യു​ടെ വ​ര​വു കു​റ​ഞ്ഞ​തും പ​ര​മ്പ​രാ​ഗ​ത​ക്കാ​രെ ബാ​ധി​ച്ചു. ആ​ഴ​ക്ക​ട​ലി ന്‍റെ അ​ടി​ത്ത​ട്ടി​ൽ വ​സി​ക്കു​ന്ന ക​ട​ൽ​ച്ചൊ​റി​ക​ൾ എ​ന്ന ജെ​ല്ലി​ഫി​ഷു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ക​ൾ​ത്ത​ട്ടി​ലെ​ത്തി​യ​തും മീ​ൻ പി​ടി​ത്ത​ക്കാ​ർ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ജെ​ല്ലി​ഫി​ഷു​ക​ൾ എ​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ കൂ​ട്ട​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. തൊ​ട്ടാ​ൽ ദേ​ഹ​ത്തു ക​ടി​ക്കു​ന്ന മ​ഞ്ഞ ജെ​ല്ലി​യെ​ക്കാ​ൾ അ​പ​ക​ട​കാ​രി​ക​ളാ​യ നീ​ല​വി​ഭാ​ഗ​ത്തി​ന്‍റെ വ​ര​വാ​ണ് വ​ലി​യ പ്ര​ശ്‌​നം. ഭാ​ര​ക്കൂ​ടു​ത​ലു​ള്ള ഇ​വ മീ​ൻ പി​ടി​ത്ത​വ​ല​ക​ളെ പൊ​ട്ടി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​യി.

അ​ടി ത്ത​ട്ടി​ലേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞ മീ​നു​ക​ൾ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണ് പ​തി​വ്. അ​ങ്ങ​നെ വ​ന്നാ​ൽ മ​ത്സ്യ​ത്തി​ന്‍റെ കു​റ വു​ണ്ടാ​കും. വി​ല​ക്ക​യ​റ്റം കൊ​ണ്ടു പൊ​റു​തി​മു​ട്ടു​ന്ന കേ​ര​ള ജ​ന​ത​യ്ക്ക് ഇ​തു തി​രി​ച്ച​ടി​യാ കു​മെ​ന്നാ​ണു പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ. സീ​സ​ൺ പ്ര​തീ​ക്ഷി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​പോ​ലും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് വ​ള്ള​ങ്ങ​ളു​മാ​യി വി​ഴി​ഞ്ഞ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്തെ ലാ​ഭം​കൊ​ണ്ട് കു​ടും​ബം പു​ല​ർ​ത്താ​മെ​ന്നു ക​രു​തി​യ​വ​ർ​ക്കും എ​ൽ നി​നോ തി​രി​ച്ച​ടി​യാ​ണു സ​മ്മാ​നി​ച്ച​ത്.

Tags : District News Nattuvishesham Workers

Recent News

Corehub Up