x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ വ​യോ​ധി​ക​ൻ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: August 5, 2026 02:03 AM IST | Updated: August 5, 2026 02:03 AM IST

ശ​ങ്ക​ര​ൻ​കു​ട്ടി

കൊ​ര​ട്ടി: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കൊ​ര​ട്ടി ക​ട്ട​പ്പു​റ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കൈ​വ​ശം​വ​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളെ തൃ​ശൂ​ർ എ​ക്സൈ ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ര​ട്ടി ക​ട്ട​പ്പു​റം മ​ല​യാം​കു​ടി വീ​ട്ടി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി (67) ആ​ണ് പി​ടി​യി​ലാ​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​ഷാ​ദ് ബ​ഷീ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ജെ. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up