മത്തായി
ആനിക്കാട്: തോട്ടിൽ വീണ് വയോധികൻ മരിച്ചു. ആനിക്കാട് കിടക്കേക്കര കെ.എം. മത്തായി (തങ്കച്ചൻ -77) ആണ് വീടിന് സമീപത്തുള്ള തോട്ടിൽ വീണു മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. തങ്കച്ചനെ കാണാതായതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ തോട്ടിൽനിന്നു മൃതദേഹം കണ്ടെത്തിയത്.
തോടിനു കുറുകെ തടികൊണ്ടു നിർമിച്ച നടപ്പാലത്തിലൂടെ നടന്നുപോകുമ്പോൾ കാൽവഴുതി വീണതിനേത്തുടർന്ന് തലക്കേറ്റ ക്ഷതം മൂലമാണ് മരണമെന്നു പറയുന്നു. കീഴാവായ്പൂര് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു നാലിന് കുന്നിരിക്കൽ മലങ്കര ബേത്ലഹേം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. അവിവാഹിതനാണ്.
Tags : Nattuvishesham DistrictNews DeepikaNews dies