കടുത്തുരുത്തി: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആപ്പാഞ്ചിറ മൂർക്കാട്ടിൽ മാത്യു (80) വിനെയാണ് മരിച്ച നിലയിൽ കണ്ടത്. മകനാണ് അച്ഛൻ മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.
തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതോടെ
ഇന്ന് കോട്ടയത്ത് നിന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സിഐ ധനപാൽ അറിയിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.