ചിന്നമ്മ
തിരുവാങ്കുളം: ബസിൽ നിന്നിറങ്ങിയ ഉടൻ താഴെ വീണ വയോധിക മരിച്ചു. കേശവൻപടി പാലസ് അവന്യൂ ലെയ്ൻ മരയ്ക്കാം വീട്ടിൽ ചിന്നമ്മ അഗസ്റ്റിൻ (77) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. തിരുവാങ്കുളം കേശവൻപടിയിൽ ബസിൽ നിന്ന് ഇറങ്ങിയ ഉടൻ ചിന്നമ്മ വീഴുകയായിരുന്നു. സമീപത്ത് തന്നെയുള്ള സ്വകാര്യ ക്ലിനിക്കിലും തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളിയിൽ.
ഭർത്താവ്: അഗസ്റ്റിൻ ജോസഫ് (റിട്ട.ഫാക്ട് കൊച്ചിൻ ഡിവിഷൻ ഇലക്ട്രിക്കൽ). മക്കൾ: രഞ്ജു അഗസ്റ്റിൻ, റെജു അഗസ്റ്റിൻ. മരുമക്കൾ: റെന്നി, ആൻസി.
Tags : NattuVishesham DistrictNews