x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​ക​വു​മാ​യി പു​തു​ന​ഗ​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ


Published: December 7, 2025 01:39 AM IST | Updated: December 7, 2025 01:39 AM IST

പു​തു​ന​ഗ​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​കം.

ത​ത്ത​മം​ഗ​ലം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പു​തു​ന​ഗ​രം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് ചി​റ്റൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യു​ടേ​യും പ​രി​ധി​യി​ലു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം, സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ധാ​ർ​മി​ക​മാ​യ വോ​ട്ടിം​ഗ് എ​ന്നി​വ​യെ​ല്ലാം പ്ര​മേ​യ​മാ​ക്കി​യു​ള്ള നാ​ട​കാ​വ​ത​ര​ണം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​നേ​ടി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, ഓ​രോ പൗ​ര​നും ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ എ​ത്ര​ത്തോ​ളം പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്നു കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ലാ പ്ര​ക​ട​ന​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

വോ​ട്ടെ​ന്ന​ത് ഒ​രു അ​വ​കാ​ശം മാ​ത്ര​മ​ല്ല അ​തു സ​മൂ​ഹ​ത്തോ​ടു​ള്ള ഓ​രോ വ്യ​ക്തി​യു​ടെ​യും ക​ട​മ​യാ​ണെ​ന്നും സ​ന്ദേ​ശം ന​ൽ​കി.

സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ നാ​ട​ക ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് തെ​രു​വു​നാ​ട​ക​ത്തി​ൽ അ​ണി​നി​ര​ന്ന​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബെ​റ്റ്സ​ൺ തു​ക്കു​പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സൈ​മ​ൺ കൊ​ള്ള​ന്നൂ​ർ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷെ​റി​ൻ, അ​ധ്യാ​പ​ക​രും പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി. നാ​ട​കാ​വ​ത​ര​ണ​ത്തി​നു ശേ​ഷം വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ളും കു​ട്ടി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Puthunagaram nattuvisesham local news

Recent News

Corehub Up