x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി... പി​ണ​റാ​യി​ക്കും നേ​തൃ​ത്വ​ത്തി​നും വി​മ​ർ​ശ​നം തു​ട​രു​ന്നു


Published: May 19, 2026 10:53 PM IST | Updated: May 19, 2026 10:53 PM IST

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി... പി​ണ​റാ​യി​ക്കും നേ​തൃ​ത്വ​ത്തി​നും വി​മ​ർ​ശ​നം തു​ട​രു​ന്നു

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ൽ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ന് പി​ന്നാ​ലെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം. സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മു​ണ്ടാ​യ​താ​യും താ​ഴെ​ത്ത​ട്ടി​ൽ നി​ന്ന് ഇ​ത് തി​രി​ച്ച​റി​യാ​തെ തെ​റ്റാ​യ ക​ണ​ക്കു​ക​ൾ ന​ൽ​കി നേ​തൃ​ത്വ​ത്തെ ക​ബ​ളി​പ്പി​ച്ച​താ​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ കു​റ്റ​പ്പെ​ടു​ത്തി. പു​ന്ന​പ്ര-​വ​യ​ലാ​ർ മ​ണ്ണി​ലും സം​സ്ഥാ​ന​ത്ത് പൊ​തു​വി​ലും പാ​ർ​ട്ടി​ക്കു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ തു​റ​ന്ന​ടി​ച്ചു.

ജി. ​സു​ധാ​ക​ര​ൻ
വി​ഷ​യ​ത്തി​ൽ
തെ​റ്റു​പ​റ്റി

ജി. ​സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് തു​റ​ന്ന​ടി​ച്ച പ്ര​തി​നി​ധി​ക​ളി​ൽ ചി​ല​ർ, മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യി​ലെ നേ​താ​ക്ക​ളും വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​രീ​തി ശ​രി​യാ​യി​ല്ലെ​ന്ന് വി​മ​ർ​ശി​ച്ചു. പൊ​തു​സ​മൂ​ഹ​ത്തി​ൽ സു​ധാ​ക​ര​നു​ള്ള അം​ഗീ​കാ​രം തി​രി​ച്ച​റി​യു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക് പി​ഴ​വ് സം​ഭ​വി​ച്ചു. ജി.​ സു​ധാ​ക​ര​നെ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ വ​രെ അ​നാ​വ​ശ്യ​മാ​യി പ്ര​കോ​പി​പ്പി​ച്ചു. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​ക്കി. സു​ധാ​ക​ര​നെ​തി​രേ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ചെ​റ്റ​ത്ത​രം പ​രാ​മ​ർ​ശം അ​നു​ചി​ത​വും അ​ന​വ​സ​ര​ത്തി​ലു​ള്ള​തു​മാ​യെ​ന്നും പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശി​ച്ചു. സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ട്ടു മ​റു​ചേ​രി​യി​ൽ പോ​കു​ന്ന​തും സ്ഥാ​നാ​ർ​ഥി​യാ​യ​തും മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​യാ​തെ പോ​യ​ത് ന്യൂ​ന​ത​യാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ സം​സ്ഥാ​ന, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രും പോ​ളി​റ്റ് ബ്യൂ​റോ​യും നേ​ക്കു​കു​ത്തി​യാ​യി. ഇ​പ്പോ​ഴ​ത്തെ പ​രാ​ജ​യം പാ​ർ​ട്ടി​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ിമ​ർ​ശി​ച്ചു

എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പോ​ലും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്ട്യം അ​നു​ക​രി​ക്കു​ന്നു. ഉ​ൾ​പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​വും ച​ർ​ച്ച​യും ഇ​ല്ലാ​താ​യ പാ​ർ​ട്ടി​യി​ൽ തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ൾ​പ്പെ​ടെ കീ​ഴ് ഘ​ട​ക​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. വി​മ​ർ​ശി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി​യി​ൽ ഒ​ന്നു​മ​ല്ലാ​താ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

കാ​യം​കു​ള​ത്തെ പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ളെ സം​ശ​യ നി​ഴ​ലി​ലാ​ക്കാ​നും അ​നാ​വ​ശ്യ​മ​യി വി​മ​ർ​ശി​ക്കാ​നും യു. ​പ്ര​തി​ഭ ശ്ര​മി​ച്ചു​വെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി.

പ്ര​ച​ാര​ണ​ത്തി​നി​റ​ങ്ങി​യ സ​ഖാ​ക്ക​ളെ തോ​റ്റ ശേ​ഷം പ​ണി​യെ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭ​യു​ടെ പ​ല പ​രാ​മ​ർ​ശ​ങ്ങ​ളും ജ​ന​ങ്ങ​ളെ എ​തി​രാ​ക്കി​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പ്ര​തി​നി​ധി​ക​ളു​ടെ വി​മ​ർ​ശ​ന​ത്തി​ന് പ്ര​തി​ഭ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല.

സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ നി​ന്ന് മു​ൻ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, ില്ല​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം കെ.​എ​ച്ച്. ബാ​ബു​ജാ​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Election defeat nattuvishesham local news

Recent News

Corehub Up