x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം; വാ​യ​ന അ​വ​ബോ​ധ കാ​മ്പ​യി​ന് തു​ട​ക്കം


Published: July 7, 2026 08:03 AM IST | Updated: July 7, 2026 08:03 AM IST

മ​ല​പ്പു​റം: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഒ​രു വ​ര്‍​ഷം നീ​ളു​ന്ന കാ​മ്പ​യി​ന് തു​ട​ക്കം. കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും വാ​യ​ന​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള കാ​മ്പ​യി​നാ​ണ് തു​ട​ക്ക​മാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​കെ. അ​സ്ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"മ​ധു​രം മ​ല​യാ​ളം മ​ല​യാ​ള​ത്തി​നൊ​രു മ​ധു​ര​ക്ഷേ​പം' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്രി​യ​ദ​ര്‍​ശി​നി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഷെ​ര്‍​മി​ള ഷെ​റി​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി.​ശാ​സ്ത്ര പ്ര​സാ​ദ്, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ശ്രീ​ജ ഗോ​പി​നാ​ഥ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​സി​ദ്ദി​ഖ്, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​ജാ​ഫ​ര്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ര്‍. നാ​ന്‍​സി, ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി.​സു​രേ​ഷ് കു​മാ​ര്‍, അ​സി. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നി​ഷ, ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍ ക്ല​റി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കെ. ​മൊ​യ്തീ​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​റ​ഷീ​ദ് ബാ​ബു നി​ര്‍​വ​ഹി​ച്ചു.വി​വ​ര-​പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, കു​ടും​ബ​ശ്രീ മി​ഷ​ന്‍, ജി​ല്ലാ എ​ന്‍​എ​സ്എ​സ്, ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വാ​യ​നാ പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്.

 

Tags : nattu vishesham End of reading campaign

Recent News

Corehub Up