എ.പി. ഷൗക്കത്തലി
കോഴിക്കോട്: നിയമവാഴ്ച ഉറപ്പാക്കിയാല്‍ നാടിന്റെ പുരോഗതി ഉറപ്പാക്കാനാകുമെന്ന് കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി. കാലിക്കട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോഴിക്കോട് നഗരം: സുരക്ഷിതത്വവും കാര്യക്ഷമതയും എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം അനുസരിക്കേണ്ടത് പൊതുജനങ്ങളുടെയും നിയമം നടപ്പാക്കേണ്ടത് പൊലീസിന്റെയും ഉത്തരവാദിത്തമാണ്.നിയമ വാഴ്ചയിലൂടെ പുരോഗതി നേടിയ രാജ്യമാണ് സിംഗപ്പൂര്‍. എന്നാല്‍ വലിയ സാമ്പത്തിക സ്രോതസുള്ള സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങള്‍ നിയമ വാഴ്ചയില്‍ പിന്നോട്ട് പോയതോടെ പുരോഗതിയും ഇല്ലാതായിയെന്ന് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ചേംബര്‍ പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബിഷ് കുന്നത്ത്, കെ. മൊയ്തു, എം. മുസമ്മില്‍, ടി.പി.അഹമ്മദ് കോയ, ഐപ് തോമസ്, സുബൈര്‍ കൊളക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News rule of law City Police Commissioner