മലപ്പുറം കോളജിൽ നടന്ന ജില്ലാ ശുചിത്വ മിഷന്റെ അടിക്കാം സെഗ്രിഗേഷൻ ഗോൾ ബോധവത്കരണ കാന്പയിനിൽനിന്ന്.
മലപ്പുറം: മലപ്പുറം ശുചിത്വ മിഷന്റെ "അടിക്കാം സെഗ്രിഗേഷൻ ഗോൾ’ ബോധവത്കരണ കാന്പയിൻ മലപ്പുറം ഗവണ്മെന്റ് കോളജിൽ സംഘടിപ്പിച്ചു. 2026-ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരമുള്ള"നല്ല നാല് വാർത്തമാനം’ ആശയം ഫുട്ബോളിലൂടെ വിദ്യാർഥികളിലേക്ക് എത്തിച്ച പരിപാടിയിൽ കളിയിലൂടെ കൃത്യമായി മാലിന്യ തരംതിരിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു.
കോളജിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. എൻഎസ്എസ് കോഓർഡിനേറ്റർമാരായ പി. ഉണ്ണികൃഷ്ണൻ, പി. ബിൻസി, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ അമൽ പ്രസാദ്, ആർപിമാരായ ജുനൈദ്, പ്രിൻസി എന്നിവരും പങ്കെടുത്തു.
Tags : Nattuvishesham District News