x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​റി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​നം: അ​പാ​ക​ത പ​രി​ഹ​രി​ക്കും-എം​പി


Published: June 23, 2026 10:43 PM IST | Updated: June 23, 2026 10:43 PM IST

തൊ​ടു​പു​ഴ: ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക്, ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം, കു​റി​ഞ്ഞി ഉ​ദ്യാ​നം, പാ​മ്പാ​ടും​ചോ​ല, ആ​ന​മു​ടി ചോ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ എ​ഫ്. രാ​ജ, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​മോ​ദ് എ. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ളാ​ണ് ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രു​ത്തു​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രെ​യും അ​റി​യി​ക്കാ​തെ​യാ​ണ് ശി​പാ​ര്‍​ശ​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് അ​യ​ച്ച​ത്.

നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി​യാ​യ 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി ജ​ന​വാ​സ​മേ​ഖ​ല​യും തോ​ട്ടം​മേ​ഖ​ല​യും ഉ​ള്‍​പ്പെ​ടെ ബ​ഫ​ര്‍ സോ​ണി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​മേ​ഖ​ല മാ​റ്റി വീ​ണ്ടും ശി​പാ​ര്‍​ശ ന​ല്‍​ക​ണ​മെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 25നു​മൂ​ന്നാ​ര‍ പ​ഞ്ചാ​യ​ത്തി​ല്‍ യോ​ഗം ചേ​രു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : resolved Nattuvishesham District news

Recent News

Corehub Up