പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരസഭയില്‍ നടത്തിയ അവലോകന യോഗം.
തൊടുപുഴ: നഗരസഭാ പരിധിയില്‍ ഹെപ്പറ്റെറ്റിസ്-എ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം നടത്തി. നഗരസഭാ ആരോഗ്യവിഭാഗവും ജില്ലാ ആശുപത്രി ഹെല്‍ത്ത് വിഭാഗവും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിച്ചുവരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. സംയുക്ത പരിശോധന തുടരാനും തീരുമാനിച്ചു.
മഞ്ഞപ്പിത്ത രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് പരിശോധന ഊര്‍ജിതപ്പെടുത്താന്‍ 12 വരെ പുറപ്പുഴ ബ്ലോക്കില്‍നിന്നു മൂന്ന് ജെഎച്ച്ഐമാരെ വീതം നിയോഗിച്ചിട്ടുണ്ട്.ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധനകള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി ബിജുമോന് ജേക്കബ് അധ്യക്ഷത വഹിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ മീരാന്‍കുഞ്ഞ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, ജില്ലാ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കവിത, ഫുഡ് സേഫ്റ്റി ഓഫീസ്, വാട്ടര്‍ അഥോറിറ്റി, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Epidemic nattuvisesham locl news