ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി കെ. മുരളീധരന് നിര്വഹിക്കുന്നു.
കൊല്ലം: ജനങ്ങള്ക്ക് ഇഷ്ടമുള്ള ചികിത്സാരീതി തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അലോപ്പതിക്കൊപ്പം ആയുര്വേദം, ഹോമിയോപ്പതി, യുനാനി ഉള്പ്പെടെയുള്ള എല്ലാ ചികിത്സാശാഖകള്ക്കും തുല്യ പരിഗണന നല്കി സര്ക്കാര് സംവിധാനങ്ങള് ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരന്. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി.
ആയുഷ് വകുപ്പിന് ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടുകള് പരമ്പരാഗത ചികിത്സാ സംവിധാനങ്ങളുടെ വികസനത്തിനായി പൂര്ണമായും വിനിയോഗിക്കും. പകര്ച്ചവ്യാധികള് ഉള്പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള് നേരിടുന്നതിനും പഠിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ധ സമിതിയില് ഹോമിയോപ്പതി മേഖലയിലെ പ്രതിനിധികളെയും ഉള്പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനറല്, താലൂക്ക് ആശുപത്രികളില് 24 മണിക്കൂറും സ്പെഷാലിറ്റി കാഷ്വാലിറ്റി സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില് പുനലൂര് താലൂക്ക് ആശുപത്രിയെ തിരഞ്ഞെടുത്തു. ശബരിമല തീര്ഥാടകര് ഉള്പ്പെടെയുള്ളവര്ക്ക് പ്രയോജനപ്പെടുന്ന വിധത്തില് സിഎസ്ആര്ഫണ്ട് ഉപയോഗിച്ച് ആശുപത്രിയില് എംആര്ഐ സ്കാനിംഗ് മെഷീന് സ്ഥാപിക്കും.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചു കോടി രൂപയുടെ പദ്ധതികള്ക്ക് അനുമതി നല്കിയതായും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി 1960-കളില് നിലവില് വന്ന സ്റ്റാഫ് പാറ്റേണ് ഉടന് പരിഷ്കരിക്കും. ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്മാരുടെ തസ്തികകളില് നിയമനം വേഗത്തിലാക്കുമെന്നും മന്ത്രി കെ.മുരളീധരന് പറഞ്ഞു. ഉല്ലാസ് കോവൂര് എംഎല്എ അധ്യക്ഷനായി.
കൊടിക്കുന്നില് സുരേഷ് എംപി, എല്എല്ഒ മുന് ഗവേണിംഗ് ബോഡി അംഗം ആര്. ചന്ദ്രശേഖരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജു, ഡോ. ശ്രീന എസ് നായര്തുടങ്ങിയവര് പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews K. Muraleedharan