x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: നി​ല​ന്പൂ​രി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കും

വെബ് ഡെസ്ക്
Published: October 1, 2026 01:46 AM IST | Updated: October 1, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: ​ജി​ല്ല​യി​ലെ മ​ല​യോ​ര വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത് നി​ല​ന്പൂ​രി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ല്ലേ​ജു​ക​ൾ കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ആ​ശ​ങ്ക​യു​ടെ ആ​ക്കം കൂ​ട്ടു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി​യു​മെ​ല്ലാം പ​റ​യു​ന്പോ​ഴും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന ഉ​റ​പ്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽനി​ന്നോ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽനി​ന്നോ ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ൽ 11 വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

കുടി​യേ​റ്റ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും ഏ​റ്റ​വും കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. നി​ല​ന്പൂ​രി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​യ്ക്കും ഇ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. റി​സോ​ർ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം, നീ​ർ​ച്ചാ​ലു​ക​ളു​ടെ ഒ​ഴു​ക്ക്ത​ട​ഞ്ഞു​ള്ള സ്വി​മ്മിം​ഗ് പൂ​ളു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യ്ക്ക് നി​യ​ന്ത്ര​ണം വ​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്ന് 2000 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ല​വി​ൽ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ റി​സോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.

ഇ​തി​ന് ഇ​എ​സ്എ ത​ട​സ​മാ​യേ​ക്കും. ടൂ​റി​സം സാ​ധ്യ​ത​യേ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി പൊ​ന്നും​വി​ല​ക്ക് വാ​ങ്ങി​കൂ​ട്ടു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഭൂ​വു​ട​മ​ക​ൾ. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഭൂ​മി വി​ല വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചി​രു​ന്നു. നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മേ​ഖ​ല​യി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്.

സ​ർ​ക്കാ​ർ ഈ ​വ​സ്തു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ജി​ല്ല​യി​ൽ ഇ​എ​സ്എ പ​രി​ധി​യി​ൽ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. 11 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടാ​ൻ പോ​കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​ക​ളും വെ​ല്ലു​വി​ളി​ക​ളു​മാ​കും.

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഫ​ല​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ദു​രി​തം പേ​റു​ന്ന മ​ല​യോ​ര ജ​ന​ത​യ്ക്ക് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം കൂ​നി​ൻ​മേ​ൽ കു​രു​വാ​യി മാ​റും.

മു​ഖ്യ​മ​ന്ത്രി, പ​രി​സ്ഥി​തി​മ​ന്ത്രി, റ​വ​ന്യു മ​ന്ത്രി, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ജി​ല്ല​യി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്ക് മാ​ത്രമാണ് പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up