പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നൽകുന്നു.
കരുവാരകുണ്ട്: കരട് വിജ്ഞാപനം മൂലം ആശങ്കയിലായ മലപ്പുറം ജില്ലയിലെ കരുവാരകുണ്ട്, കാളികാവ്, ചോക്കാട് ഉൾപ്പെടെയുളള പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ മലയോര കർഷകരുടെയും പ്രദേശവാസികളുടെയും ആശങ്കയകറ്റാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് കരുവാരകുണ്ട് ഡിവിഷൻ മെംബർ മുസ്തഫ അബ്ദുൾ ലത്തീഫ്, പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നൽകി.
മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശം ആയി പ്രഖ്യാപിച്ചുള്ള കരട് നിർദേശങ്ങളിൻമേൽ ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിനാൽ പാർലമെന്റിൽ ഇതു സംബന്ധമായ ഇടപെടൽ ശക്തമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.