തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ കോർപറേഷൻ സമീപത്തെ കടകളിലും തെരുവുകച്ചവടസ്ഥാപനങ്ങളിലും തട്ടുകടകളിലും നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 28 കടകളിലായിരുന്നു പരിശോധന.
കോർപറേഷന്റെ ലൈസൻസ് വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിച്ച കടയുടെ ലൈസൻസ് റദ്ദാക്കുമെന്നും തെരുവുകച്ചവടക്കാരെ നീക്കുമെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഷീന ചന്ദ്രൻ, സെക്രട്ടറി വി.പി. ഷിബു, ക്ലീൻ സിറ്റി മാനേജർ ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ നേതൃത്വം നൽകി.