x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്ഒ അം​ഗീ​കാ​ര​നി​റ​വി​ൽ ത​ല​ശേ​രി സ​ബ് ഡി​വി​ഷ​നും പി​ണ​റാ​യി, ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും


Published: June 17, 2026 02:48 AM IST | Updated: June 17, 2026 02:48 AM IST

ത​ല​ശേ​രി: കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ലും മി​ക​ച്ച ക്ര​മ​സ​മാ​ധാ​ന പാ​ല​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും മി​ക​വ് പു​ല​ർ​ത്തി​യ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ലെ ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ൻ പോ​ലീ​സ് ഓ​ഫീ​സ്, ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ, പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്ക് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള മി​ക​ച്ച ജ​ന​മൈ​ത്രി പോ​ലീ​സ് സേ​വ​നം, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​നം, കൃ​ത്യ​മാ​യ ഫ​യ​ൽ സം​വി​ധാ​നം, പോ​ലീ​സു​കാ​ർ​ക്ക് സ​മ്മ​ർ​ദ​മി​ല്ലാ​തെ ജോ​ലി ചെ​യ്യാ​നു​ള്ള മി​ക​ച്ച തൊ​ഴി​ൽ സാ​ഹ​ച​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്കി​യ​താ​ണ് ഈ ​ഓ​ഫീ​സു​ക​ളെ ച​രി​ത്ര​പ​ര​മാ​യ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജി​നു​ള്ള യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സി​ൽ ന​ട​ന്നു.
ച​ട​ങ്ങി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജ്, ഐ​എ​സ്ഒ ഡ​യ​റ​ക്ട​ർ എ​ൻ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ത​ല​ശേ​രി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​എം. ന​ന്ദ​ഗോ​പ​ൻ, ത​ല​ശേ​രി എ​സ്എ​ച്ച്ഒ എ​ൻ. പ്ര​ജീ​ഷ്, പി​ണ​റാ​യി എ​സ്എ​ച്ച്ഒ എ​ൻ. അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ഫീ​സു​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
ത​ല​ശേ​രി എ​സി​പി ഡോ. ​എം. ന​ന്ദ​ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ച്ചു. മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​വി​ന​കു​മാ​ർ ഗാ​ഡേ​ഗെ ക​ണ്ണൂ​ർ സി​റ്റി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ.​പി. ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​വി. ജോ​ൺ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ചൊ​ക്ലി എ​സ്എ​ച്ച്ഒ വി. ​ബി​ജു. പി. ​ബി​ജു, കെ.​സി. സു​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Thalassery Nattuvishesham District News

Recent News

Corehub Up