x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​കേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​യും കു​ടി​വെ​ള്ളം പ​രി​ശോ​ധി​ക്കും


Published: June 17, 2026 02:54 AM IST | Updated: June 17, 2026 02:54 AM IST

ക​ണ്ണൂ​ർ: മൊ​കേ​രി​ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് എം​എ​ൽ​എ പി.​കെ. പ്ര​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മൊ​കേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ന​ട​ത്താ​ൻ യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. രോ​ഗ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ ചേ​രും.

മൊ​കേ​രി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ നാ​ലു​വ​യ​സു​ള്ള കു​ട്ടി​ക്ക് വ​യ​റി​ള​ക്കം, ഛർ​ദ്ദി, പ​നി, മ​ല​ത്തി​ൽ ര​ക്തം എ​ന്നി​വ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ജൂ​ൺ എ​ട്ടി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പി​റ്റേ ദി​വ​സം കു​ട്ടി അ​ഡ്മി​റ്റാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷി​ഗെ​ല്ല രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ വീ​ട്ടി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത കു​ടി​വെ​ള്ള ഉ​പ​യോ​ഗം, വ്യ​ക്തി​ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്കേ​ണ്ട തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ പ​ത്താം വാ​ർ​ഡി​ലെ എ​ട്ട് വ​യ​സു​ള്ള കു​ട്ടി​ക്ക് പ​ത്താം തീ​യ​തി യി​ലാ​ണ് വ​യ​റി​ള​ക്കം, പ​നി, ഛർ​ദി എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​ത്ത് പ​നി സ​ർ​വേ ന​ട​ത്തി. കി​ണ​റു​ക​ൾ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക​യും വീ​ട്ടു​കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ മൊ​കേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ന​കം കു​നി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​സാ​ദ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ടി.​കെ. പു​ഷ്പ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​കെ.​സി. സ​ച്ചി​ൻ, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. ര​മ്യ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എം.​ബി. മു​ര​ളി, ജി​ല്ലാ എ​പ്പി​ഡെ​മോ​ള​ജി​സ്റ്റ് അ​ഖി​ൽ രാ​ജ്, മൊ​കേ​രി എ​ഫ്എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​ൽ​ന​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Drinking water Nattuvishesham District News

Recent News

Corehub Up