x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് റി​ലേ ടീ​മി​ൽ ച​ര​ൾ സ്വ​ദേ​ശി​നി​യും

ബി​ജു പാ​രി​ക്കാ​പ്പ​ള്ളി
Published: June 17, 2026 02:50 AM IST | Updated: June 17, 2026 02:50 AM IST

ഇ​രി​ട്ടി : ജൂ​ലൈ​യി​ൽ സ്കോ​ട്‌​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ജ​ഴ്‌​സി​യ​ണി​യാ​ൻ ഇ​രി​ട്ടി ച​ര​ൾ സ്വ​ദേ​ശി​നി​യും. 4x400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലാ​ണ് പാ​ല​മ​റ്റ​ത്തി​ൽ അ​ൻ​സ ബാ​ബു മ​ത്സ​രി​ക്കു​ന്ന​ത്. വേ​ൾ​ഡ് റി​ലേ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ള്ള അ​ൻ​സ നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലും പോ​ലീ​സ് മീ​റ്റി​ലും 400 മീ​റ്റ​റി​ലും 4x400 മീ​റ്റ​ർ റി​ലേ​യി​ലും സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്. ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ റി​ലേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ന് പു​റ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലും അ​ൻ​സ അം​ഗ​മാ​ണ്. ‌

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ൽ ഹ​വീ​ൽ​ദാ​റാ​യി ജോ​ലി​ചെ​യ്യു​ന്ന അ​ൻ​സ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​ക​വും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ക​ച്ചേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലാ​യി​രു​ന്നു ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള പ​ഠ​നം.

അ​ൻ​സ​യു​ടെ മി​ക​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ കു​ടും​ബം എ​ട്ടാം ക്ലാ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ ചേ​ർ​ത്തു. പ​ത്താം ക്ലാ​സി​നു​ശേ​ഷം സാ​യി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. മ​ല​യോ​ര മേ​ഖ​ല​യി​ലെ ഒ​രു സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ൻ​സ​യെ ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് അ​ന്ത​ർ​ദേ​ശീ​യ ട്രാ​ക്കു​ക​ളി​ലേ​ക്ക് അ​തി​വേ​ഗം എ​ത്തി​ച്ച​ത്.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നാ​യി സ്കോ​ട്‌​ല​ൻ​ഡി​ലെ കാ​ലാ​വ​സ്ഥ​യു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നാ​ൽ മ​ത്സ​ര​ത്തി​ന് മു​ന്പ് നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് അ​ൻ​സ. കു​ടു​ബ​ത്തി​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും പൂ​ർ​ണ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ വ​രു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് അ​ൻ​സ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.
പാ​ല​മ​റ്റം ബാ​ബു​വാ​ണ് അ​ൻ​സ​യു​ടെ പി​താ​വ്. അ​മ്മ മേ​ഴ്‌​സി മി​ക​ച്ച ബാ​സ്ക​റ്റ് ബോ​ൾ താ​ര​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ എ​ബി​ൻ. മ​ർ​ച്ച​ന്‍റ് നേ​വി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ങ്ങാ​ടി​ക്ക​ട​വ് സ്വ​ദേ​ശി തൈ​ക്ക​ണ്ട​ത്തി​ൽ ജി​ജോ​യാ​ണ് ഭ​ർ​ത്താ​വ്.

Tags : Charal Swadeshini Nattuvishesham District News

Recent News

Corehub Up