x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സ​ഹോ​ദ​യ എ​ഡ്യൂ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്


Published: June 17, 2026 02:51 AM IST | Updated: June 17, 2026 02:51 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വ്, സ​മ​ർ​പ്പ​ണം എ​ന്നി​വ​യ​ക്കു​ള്ള "ക​ണ്ണൂ​ർ സ​ഹോ​ദ​യ എ​ഡ്യൂ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് 2026 വി​ത​ര​ണം പ​യ്യാ​ന്പ​ലം ഉ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ത​ല​ശേ​രി എ​സി​പി ഡോ. ​എം. ന​ന്ദ​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ കെ. ​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​ഷ​റ​ർ സി​സ്റ്റ​ർ അ​ർ​ച്ച​ന പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി.​സു​രേ​ഷ് പൊ​തു​വാ​ൾ, ക​ണ്ണൂ​ർ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഗീ​താ​ഞ്ജ​ലി സു​നി​ൽ, മു​ൻ ക​ണ്ണൂ​ർ സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ദീ​പി​ക ജ​യ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ ടോ​പ്പ​ർ​മാ​ർ, ജീ​വി​ത​സാ​ഫ​ല്യ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ, മി​ക​വു​റ്റ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മി​ക​വു​റ്റ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Kannur Sahodaya Nattuvishesham District News

Recent News

Corehub Up