x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്നി​ട്ട സം​ഭ​വം: ഗേ​റ്റ് കീ​പ്പ​ർ​ക്കെ​തി​രേ ന​ട​പ​ടി


Published: June 17, 2026 02:47 AM IST | Updated: June 17, 2026 02:47 AM IST

ക​ണ്ണൂ​ർ: ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ ചി​റ​ക്ക​ൽ ആ​ർ​പ്പാം​തോ​ടി​ലെ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കാ​ൻ മ​റ​ന്ന സം​ഭ​വ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗേ​റ്റ് കീ​പ്പ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. ഗേ​റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വി​മു​ക്ത​ഭ​ട​ൻ രാ​ജേ​ഷ് കാ​വ​ല​ന് (58) എ​തി​രെ​യാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ പാ​ഞ്ഞ​ടു​ക്കു​മ്പോ​ഴും റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്നു​കി​ട​ന്ന​ത് ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു. ട്രെ​യി​നി​ന്‍റെ ഹോ​ൺ കേ​ട്ട് ര​ണ്ടു യു​വാ​ക്ക​ളാ​ണ് ബ​ഹ​ളം വ​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

Tags : Railway gate Nattuvishesham District News

Recent News

Corehub Up