x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ലം-ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌

വെബ് ഡെസ്ക്
Published: September 23, 2026 11:46 PM IST | Updated: September 23, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌. കോ​ന്നി താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​രു​വാ​പ്പു​ലം ചി​റ്റാ​ർ,സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും, റാ​ന്നി താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​ട​ശ്ശേ​രി​ക്ക​ര, റാ​ന്നി-​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും, കൊ​ല്ല​മു​ള വി​ല്ലേ​ജ് പ​രി​ധി​യി​ല്‍​പ്പെ​ട്ട വെ​ച്ചൂ​ച്ചി​റ, ചി​റ്റാ​ർ, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ര​ട് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​പ്ര​കാ​രം ഈ ​പ​ഞ്ചാ​യ​ത്തു​ക​ളെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ജി​ല്ല​യി​ലെ ചി​റ്റാ​ർ, സീ​ത​ത്തോ​ട്, പെ​രു​നാ​ട്, കൊ​ല്ല​മു​ള, ത​ണ്ണി​ത്തോ​ട്, വ​ട​ശ്ശേ​രി​ക്ക​ര, അ​രു​വാ​പ്പു​ലം വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യിയുടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​മാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​വി. അ​മ്പി​ളി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചി​റ്റാ​ര്‍ ഡി​വി​ഷ​ന്‍ മെം​ബ​ർ ടി.​കെ. സ​ജി പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി. ​സ​തീ​ഷ് ബാ​ബു, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. സ​ലീം, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, വൈ​ഷ്ണ​വി ശൈ​ലേ​ഷ് എ​ന്നി​വ​ർ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​യും കാ​ർ​ഷി​ക വൃ​ത്തി​യെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​രു​മാ​യ ജി​ല്ല​യി​ലെ ഏ​ഴ്‌ വില്ലേ​ജു​ക​ളി​ലെ​യും 90 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ, ഈ ​വി​ല്ലേ​ജു​ക​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഉ​പ​ജീ​വ​ന​ത്തെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ഹ​നി​ക്കു​ന്ന ഏ​തൊ​രു നീ​ക്ക​ത്തെ​യും നി​യ​മ​പ​ര​മാ​യും ജ​ന​കീ​യ​മാ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ യോ​ഗം പ്ര​ഖ്യാ​പി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​തെ​യാ​ണ് ക​ര​ട് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ യോ​ഗം കു​ടു​ത്ത പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. റ​ബ്ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്തെ പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക​മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തോ​ടെ പ്ര​തി​സ​ന്ധി​യിലായി​രി​ക്കു​ക​യാ​ണ്. ലോ​ക പ്ര​ശ​സ്ത തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ശ​ബ​രി​മ​ല​യു​ടെ ബേ​സ് ക്യാ​മ്പാ​യ നി​ല​യ്ക്ക​ൽ സ്ഥി​തി ചെ​യ്യു​ന്ന ത് പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തോ​ടെ തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ത​ട​സ്സം നേ​രി​ടും. ശ​ബ​രി​ഗി​രി, ക​ക്കാ​ട് തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ൾ, പ​മ്പ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള മ​ണി​യാ​ർ ഡാം ​എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ഇ​വ ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യേ​ണ്ടി വ​രും.

അ​ങ്ങ​നെ വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നോ​ടൊ​പ്പം പ​മ്പ ജ​ല സേ​ച​ന​പ​ദ്ധ​തി​യും നി​ല​യ്ക്കും. 6,225 കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ പ​ട്ട​യം കി​ട്ടാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​വ​രു​ടെ സ്വ‌​പ്ന​ങ്ങ​ളും ത​ക​രും. ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നോ ക​ഴി​യാ​തെ വ​രും.

റ​ബ്ബ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക​മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​വും. ക​ര്‍​ഷ​ക​ര്‍ കു​ടി​യി​റ​ക്ക​പ്പെ​ടു​ക​യോ, സ്വ​മേ​ധ​യാ കു​ടി​യ​റ​ങ്ങു​ക​യ ച​യ്യേ​ണ്ടി വ​രും. ജി​ല്ല​യി​ലെ ഈ ​വി​ല്ലേ​ജ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള ഫീ​ൽ​ഡ് സ​ർ​വേ ന​ട​ത്തി ജ​ന​വാ​സ-​കാ​ർ​ഷി​ക അ​തി​ർ​ത്തി​ക​ൾ കൃ​ത്യ​മാ​യി നി​ർ​ണ​യി​ച്ചു കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ർ​പ്പ് കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​ന മ​ന്ത്രാ​ല​യം, കേ​ര​ള സ​ർ​ക്കാ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് അ​ടി​യ​ന്ത​ര തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​യ​ച്ചു കൊ​ടു​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ യോ​ഗം തീ​രു​മാ​നി​ച്ചു.

അ​പ്പീ​ൽ പ്ര​ള​യം
പ​രി​സ്ഥി​തി​ലോ​ലം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യ പ​രി​ധി നാ​ളെ തീ​രു​ക​യാ​ണ്. ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ഇ​ന്ന് ത​ണ്ണി​ത്തോ​ട്, പെ​രു​നാ​ട് മേ​ഖ​ല​ക​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ൾ ചേ​രും. മൂ​ന്നി​ന് ത​ണ്ണി​ത്തോ​ട്ടി​ലും 3.30 ന് ​പെ​രു​നാ​ട്ടി​ലും യോ​ഗം ചേ​രും.

ഇ​തി​ന് ശേ​ഷം വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ജ​ന​ങ്ങ​ളു​ടെ അ​പ്പീ​ൽ വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് മെ​യി​ൽ ചെ​യ്യു​ന്ന ക്യാ​മ്പ​യി​നും ന​ട​ക്കും. കൊ​ല്ല​മു​ള​യി​ൽ 12,000 അ​പ്പീ​ലും മ​റ്റി​ട​ങ്ങ​ളി​ൽ 15,000 വീ​ത​വും അ​പ്പീ​ലു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. സി​പി​എം നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ--​ബ്ര​ഹാം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Ecologically

Recent News

Corehub Up