തൃക്കാക്കര ഭാരതമാതാ കോളജിൽ നടന്ന ഭാരതീയ ജ്ഞാനസപര്യ എറണാകുളം അസി. കളക്ടർ ഹൃഥിക് രജ്ഞൻ ഉദ്ഘാടനം ചെയ്യുന്നു.
കാക്കനാട്: വിവിധ ഭാരതീയ സംസ്കാരങ്ങളിലൂടെ വിദ്യാർഥികളിൽ അറിവും കഴിവും വർധിപ്പിക്കാൻ ഉതകുന്നപാഠ്യപദ്ധതികൾ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കാക്കര ഭാരതമാത കോളജിൽ വിഭാവനം ചെയ്ത ഐകെഎസ് സെല്ലിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ ഹൃഥിക് രഞ്ജൻ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടർ പ്രഫ. കെ.എം. ജോൺസൺ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. ലിൻസ് സൈമൺ, ഐകെഎസ് കോ-ഓർഡിനേറ്റർ ഡോ. ജോയ്സൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews