x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ​ഗ്‌​ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്ത​ണം: വി.​ഡി. സ​തീ​ശ​ൻ


Published: February 2, 2026 12:55 AM IST | Updated: February 2, 2026 12:55 AM IST

കോ​ട്ട​പ്പു​റം പാ​ലം

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ചു വി​ദ​ഗ്‌​ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് കേ​ന്ദ്ര​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​പ്പു​റം പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ താ​ഴ്ന്നു​പോ​യ​താ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. തൃ​ശൂ​ർ - എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ല​ത്തി​ന്‍റെ തൂ​ണി​ലേ​ക്ക് ബീം ​എ​ടു​ത്തു​വ​ച്ച​പ്പോ​ൾ തൂ​ണു​ക​ൾ ഭാ​രം താ​ങ്ങാ​നാ​വാ​തെ താ​ഴ്ന്നു​പോ​യ​താ​യി​ട്ടാ​ണ് വാ​ർ​ത്ത.

പ​രാ​തി വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഈ ​തൂ​ണി​ന്‍റെ മു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഡെ​ക്ക് സ്ലാ​ബി​ന്‍റെ നി​ർ​മാ​ണം നാ​ഷ​ണ​ൽ അ​ഥോ​റി​റ്റി നി​ർ​ത്തി​വ​ച്ചു. കൂ​ടാ​തെ ഈ ​പു​ഴ​യി​ൽ നി​ർ​മി​ച്ച പാ​ല​ങ്ങ​ളു​ടെ തൂ​ണു​ക​ളി​ൽ ക​വ​റിം​ഗ് കു​റ​വാ​യ​തി​നാ​ൽ ക​മ്പി​ക​ൾ പു​റ​ത്തു​വ​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി​യു​ണ്ട്.

Tags : Expert group nattuvishesham local news

Recent News

Corehub Up