x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ങ്ങ​യ്ക്കും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ന്യാ​യ​വി​ല : കേ​ര കൃ​ഷി​യി​ലേ​ക്ക് മ​ട​ങ്ങി​വ​ര​വ്


Published: July 10, 2026 04:22 AM IST | Updated: July 10, 2026 04:22 AM IST

കോ​ഴ​ഞ്ചേ​രി: നാ​ളി​കേ​ര​ത്തി​നും, കേ​ര ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും ന്യാ​യ​വി​ല ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ തെ​ങ്ങ് കൃ​ഷി മ​ട​ങ്ങി​വ​രു​ന്നു. ചി​ര​ട്ട​യ്ക്കും ഡി​മാ​ൻ​ഡ് ഏ​റി​യ​തോ​ടെ കേ​ര ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ലാ​ണ്. നാ​ളി​കേ​ര​ത്തി​ന്‍റെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല​യി​ലും കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​തു ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​ണ്.

ഇ​തോ​ടെ തെ​ങ്ങി​ന്‍ തൈ​ക​ള്‍ പു​തു​താ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തി​നേ​ക്കാ​ള്‍ വ​ര്‍​ധ​ന​യു​ണ്ട്. പൊ​തു​വി​പ​ണി​യി​ല്‍ ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ​യ്ക്കും അ​തി​ലു​പ​രി അ​ടു​ത്ത​യി​ടെ ചി​ര​ട്ട​യ്ക്കും മൂ​ല്യം ഉ​യ​ര്‍​ന്ന​താ​ണ് തെ​ങ്ങ് കൃ​ഷി​യി​ലേ​ക്ക് ആ​ളു​ക​ള്‍ തി​രി​യാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ജി​ല്ല​യി​ലെ കൃ​ഷി ഭ​വ​നു​ക​ളി​ല്‍ തെ​ങ്ങി​ന്‍ തൈ​ക​ളു​ടെ ആ​വ​ശ്യ​ക​ത ഏ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ റെ​ജി​മോ​ള്‍ തോ​മ​സ് പ​റ​ഞ്ഞു. കു​റ്റ്യാ​ടി തെ​ങ്ങി​ന്‍​തൈ​ക​ള്‍​ക്ക് 300 - 350 രൂ​പ​യാ​ണ് കൃ​ഷി​ഭ​വ​നു​ക​ളി​ലെ വി​ല.

പ​ന്ത​ള​ത്തെ കൃ​ഷി ഫാ​മി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ഫാ​മി​ല്‍ നി​ന്നു​മാ​ണ് തെ​ങ്ങി​ന്‍ തൈ​ക​ള്‍ എ​ത്തു​ന്ന​ത്. ഹൈ​ബ്രീ​ഡ് തെ​ങ്ങി​ന്‍​തൈ​ക​ള്‍​ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യി​രി​ക്കു​ക​യാ​ണ്. കു​റ്റ്യാ​ടി തൈ​ക​ളാ​ണ് ഏ​റെ​യും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മി​ക​ച്ച ഉ​ത്പാ​ദ​ന ക്ഷ​മ​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. ഹൈ​ബ്രീ​ഡ് തൈ​ക​ള്‍​ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. കു​ള്ള​ന്‍ തൈ​ക​ള്‍​ക്കും മു​ന്‍​കാ​ല​ത്തു​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഡി​മാ​ൻ​ഡു​ണ്ട്.

സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ളി​ലും തെ​ങ്ങി​ന്‍​തൈ​ക​ളു​ടെ വി​ല്പ​ന ഏ​റി​യി​ട്ടു​ണ്ട്. റ്റി ​ഇ​ന്‍റു ഡി ​ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളും ന​ഴ്‌​സ​റി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ചി​ര​ട്ട​ക്ക് ഇ​പ്പോ​ള്‍ കി​ലോ​ഗ്രാ​മി​ന് 30 - 35 രൂ​പ വ​രെ​യാ​ണു​ള്ള​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ദി​നം​പ്ര​തി ലോ​ഡു​ക​ണ​ക്കി​ന് ചി​ര​ട്ട​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന​ത് .

സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, പെ​യി​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ള്‍, ആ​ക്ടി​വേ​റ്റ​ഡ് കാ​ര്‍​ബ​ണ്‍ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മു​ഖ്യ ഘ​ട​കം ചി​ര​ട്ട​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലും മ​റ്റും ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നും ചി​ര​ട്ടക്കരി​യാ​ണു​പ​യോ​ഗി​ക്കു​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ തെ​ങ്ങു​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ക​ർ​ഷ​ക​ർ കേ​ര​കൃ​ഷി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രി​ക​യാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up