ഏറ്റുമാനൂർ നൂറ്റൊന്ന് ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റുമാനൂർ: നൂറ്റൊന്ന് ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും പാറോലിക്കൽ സാൻജോസ് കൺവൻഷൻ സെന്ററിൽ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോഷി പുളിങ്ങാപ്പള്ളി അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ടോമി പുളിമാൻതുണ്ടം, അസോസിയേഷൻ സെക്രട്ടറി ബാബു പാപ്പാനാംചിറ, ട്രഷറർ സണ്ണി തുമ്പശേരി, ചെറുപുഷ്പ ആശ്രമം സുപ്പീരിയർ ഫാ. ആന്റണി മുഞ്ഞനാട്ട് ഒസിഡി, നിർമൽ ആശ്രമം സുപ്പീരിയർ ഫാ. ബോബി എം. ജോസഫ് മംഗലത്തുകരോട്ട് സിഎംഐ, നഗരസഭാ കൗൺസിലർ ബിബീഷ് ജോർജ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, വിമി ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Onam Celebration