x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ല​ക്കു​ന്നേ​ൽ കു​ടും​ബ​യോ​ഗം ജൂ​ബി​ലി സ​മ്മേ​ള​നം ന​ട​ത്തി


Published: May 4, 2026 12:56 AM IST | Updated: May 4, 2026 12:56 AM IST

കോ​ല​ക്കു​ന്നേ​ൽ-​മാ​ഞ്ചി​റ​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം എ​ടൂ​രി​ൽ ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ടു​ർ: കോ​ല​ക്കു​ന്നേ​ൽ- മാ​ഞ്ചി​റ​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം എ​ടൂ​ർ കാ​രാ​പ​റ​മ്പി​ലെ കോ​ല​ക്കു​ന്നേ​ൽ ജോ​ജോ​യു​ടെ ഭ​വ​ന​ത്തി​ൽ ന​ട​ന്നു.

ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ജൂ​ബി​ലി സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​യോ​ഗം സെ​ക്ര​ട്ട​റി ജി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രേ​യും വി​വി​ധ ജൂ​ബി​ലേ​റി​യ​ന്മാ​രെ​യും കു​ടും​ബ ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജ​യ്‌​സ​ൺ കോ​ല​ക്കു​ന്നേ​ൽ, ഫാ. ​ബെ​ന്നി ചി​റ​ക്കു​ഴി, ഫാ. ​സു​നി​ൽ മ​ക്ക​നാ​ൽ, കു​ടും​ബ​യോ​ഗം സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കോ​ല​ക്കു​ന്നേ​ൽ, ഡോ. ​കെ.​ജെ. തോ​മ​സ് കോ​ല​ക്കു​ന്നേ​ൽ, അ​ൽ​ഫോ​ൻ​സ വ​ണ്ടാ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി പാ​ടി​ക​ളും ന​ട​ന്നു.​

കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി മു​ന്നൂ​റ്റ​മ്പ​തോ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags : Kolakkunnel nattuvishesham local news

Recent News

Corehub Up