കർഷക സമ്പർക്ക പരിപാടി അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജയൻ നായർ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്: ക്ഷീരവികസന യൂണിറ്റ് അരുവിക്കര ക്ഷീരോത്പാതക സഹകരണ സംഘം അരുവിക്കര ക്ഷീരോത്പാദക സംഘത്തിൽ കർഷക സമ്പർക്ക പരിപാടി അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജയൻ നായർ ഉദ്ഘാടനം ചെയ്തു. അരുവിക്കര ക്ഷീരസംഘം പ്രസിഡന്റ് ഡോ. ഇ.കെ. ഈശ്വരൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ക്ഷീരവികസന ഓഫീസർ എം.എസ്. സാബു ക്ലാസെടുത്തു. ക്ഷീര സംഘം വൈസ് പ്രസിഡന്റ് സുധ ക്ഷീരസംഘം സെക്രട്ടറി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.