x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​രി​ക്കാ​ശേ​രി 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍ ഇ​ന്നു നാ​ടി​നു സ​മ​ർ​പ്പി​ക്കും

വെബ് ഡെസ്ക്
Published: October 4, 2026 10:45 PM IST | Updated: October 4, 2026 10:45 PM IST

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ദീ​ര്‍​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന വോ​ള്‍​ട്ടേ​ജ്ക്ഷാ​മ​ത്തി​നും വൈ​ദ്യു​തി ത​ട​സ​ങ്ങ​ള്‍​ക്കും ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച മു​രി​ക്കാ​ശേ​രി 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍ വൈ​ദ്യു​തി വ​കു​പ്പ്മ​ന്ത്രി അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് ഇ​ന്നു നാ​ടി​നു സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ബി​ജു കെ. ​ഉ​മ്മ​ന്‍ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ പ്ര​സ​ര​ണ-​വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കെ​എ​സ്ഇ​ബി പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​വ​രി​ക​യാ​ണെ​ന്നും വൈ​ദ്യു​തി ത​ട​സ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​സ​ര​ണ​ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി പു​തി​യ സ​ബ്സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും നി​ല​വി​ലു​ള്ള സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​വ​രി​ക​യാ​ണെ​ന്നും എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

പ​ദ്ധ​തി​ക്കാ​യി 2016ല്‍ ​ആ​ദ്യ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും 2020ല്‍ ​മു​രി​ക്കാ​ശേ​രി പ്ര​ദേ​ശ​ത്ത് 86 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. 2023 മാ​ര്‍​ച്ച് 21ന് 20.10 ​കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. സ​ബ്സ്റ്റേ​ഷ​ന്‍റെ​യും ക​ണ്‍​ട്രോ​ള്‍​റൂ​മി​ന്‍റെ​യും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 2021ലും ​സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള 110കെ​വി ലൈ​നി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 2020ലു​മാ​ണ് ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​ക്കാ​യി ഇ​തു​വ​രെ 20 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു.

22.5 എം​വി​എ ശേ​ഷി​യു​ള്ള സ​ബ്സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ആ​റ് പു​തി​യ 11 കെ​വി ഫീ​ഡ​റു​ക​ളാ​ണ് വൈ​ദ്യു​തി പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി നി​ര്‍​മി​ച്ചി​ട്ടു​ള്ള​തെ​ന്നും ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജോ​ണ്‍​സ​ണ്‍ മാ​നു​വ​ല്‍, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham Districtnews Deepikanews Murikkassery 110 kV

Recent News

Corehub Up