സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഒഎ) ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാ കായികമേള പൂങ്കാവ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. സുമേഷ് സി. വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം യു. ഉദീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എ.ആര്. നൗഷാദ്, ജില്ലാ വനിതാ കണ്‍വീനര്‍ എന്‍.എസ്. സുനില എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.എസ്. സിശാന്ത് മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കായികമേളയില്‍ അടൂര്‍ ഏരിയാ ഓവറോള്‍ ചാമ്പ്യന്മാരായി.
10, 11 ദിവസങ്ങളില്‍ എറണാകുളത്തു നടക്കുന്ന കെജിഒഎ സംസ്ഥാന കായിക മേളയ്ക്കു മുന്നോടിയായിട്ടാണ് ജില്ലാ കായികമേള സംഘടിപ്പിച്ചത്.
Tags : Nattuvishesham Districtnews Deepikanews