x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ന​ഗ​ര്‍ വാ​ര്‍​ഷി​കാ​ഘോ​ഷം ഹൃ​ദ്യ​മാ​യി

വെബ് ഡെസ്ക്
Published: October 4, 2026 11:23 PM IST | Updated: October 4, 2026 11:23 PM IST

ഞാ​വ​ള്ളി​ല്‍ ആ​ണ്ടൂക്കു​ന്നേ​ല്‍ കു​ര്യ​ന്‍ ചാ​ണ്ടി മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്നേ​ഹ​വീ​ടു​ക​ളു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷം അ​ന്ത്യാ​ള

പാ​ലാ: മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ഞാ​വ​ള്ളി​ല്‍ ആ​ണ്ടൂക്കു​ന്നേ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ സ്നേ​ഹ​വീ​ടു​ക​ളി​ല്‍ ഒ​ത്തൊ​രു​മ​യോ​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍ ന​ട​ത്തി​യ വാ​ര്‍​ഷി​കാ​ഘോ​ഷം ഹൃ​ദ്യ​മാ​യി. പ്രാ​ര്‍​ഥ​നാ​ഗാ​ന​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്ക​ലും സ്നേ​ഹ​വി​രു​ന്നും ക​രൂ​ര്‍ വൈ​ദ്യ​ശാ​ല​യി​ലെ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ന​ഗ​റി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.

അ​ന്ത്യാ​ളം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ര​വീ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ന്‍. സു​രേ​ഷ്, ലി​ന്‍റ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ണ്ടൂ​ക്കു​ന്നേ​ല്‍ കു​ര്യ​ന്‍ ചാ​ണ്ടി​യു​ടെ​യും ഭാ​ര്യ സി​സി​ലി​യു​ടെ​യും ഓ​ര്‍​മ​ക​ള്‍​ക്കു മു​മ്പി​ലാ​ണ് സാ​ധു​ക്ക​ള്‍​ക്ക് സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 11 വീ​ടു​ക​ളാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. പാ​ലാ രൂ​പ​ത​യു​ടെ ഹോം ​പ്രോ​ജ​ക്‌​ട് പ​ദ്ധ​തി​യി​ല്‍​നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ സ്നേ​ഹ​ഭ​വ​നി​ല്‍ ഇ​പ്പോ​ള്‍ 11 വീ​ട്ടു​കാ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യാ​ണ് ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ലം വാ​ങ്ങി​യാ​ണ് 15 ല​ക്ഷ​ത്തോ​ളം രൂപ ചെ​ല​വ​ഴി​ച്ച് വീ​ടു​ക​ൾ നിര്‍​മി​ച്ച​ത്. ര​ണ്ടാം ഘ​ട്ടം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ.​സി. അ​ല​ക്‌​സാ​ണ്ട​ര്‍ (ചാണ്ടി​ക്കു​ഞ്ഞ്) പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up