കുമളി: വനം-വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തേക്കടിയിൽ. വന്യജീവി സംരക്ഷണത്തിന്റെയും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് വിപുലമായ പരിപാടികളോടെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തേക്കടി ആനച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ മിഥുൻ മോഹൻ അധ്യക്ഷത വഹിക്കും. ഏഴുവരെ വൈകുന്നേരം ഏഴ് മുതൽ രാത്രി പത്തുവരെ കുമളി ഗാന്ധി പാർക്കിൽ സഹജീവനം സൗഹൃദ സദസ് സംഘടിപ്പിക്കും. പളിയ നൃത്തം, മന്നാൻ കൂത്ത് ഉൾപ്പെടെ വൈവിധ്യമാർന്ന തനത് ആദിവാസി കലാപരിപാടികൾ സൗഹൃദ സദസിൽ അരങ്ങേറും. വന്യജീവി ആവാസ വ്യവസ്ഥയും സംരക്ഷണവും, പുതിയ കാലത്തെ വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം; കാരണങ്ങളും പ്രതിവിധിയും,
മനുഷ്യ- വന്യജീവി സംഘർഷം; കാരണങ്ങളും പ്രതിവിധിയും തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ സെമിനാറുകളും നടക്കും. ഏഴിന് തേക്കടി സ്പോർട്സ് അരീനയിൽ ഫുട്ബോൾ മാമാങ്കവും സംഘടിപ്പിക്കും.
എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജനബോധന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. കുമളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ മിഥുൻ മോഹൻ ഫ്ലാഗ് ഓഫ് ചെയ്യും.
റാലിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് കാഷ് അവാർഡുകൾ നൽകും. റാലിയുടെ ഭാഗമായി ഫ്ലോട്ട്, ബാൻഡ് മത്സരങ്ങളും നടക്കും.
കുമളി ഹോളിഡേ ഹോമിൽ നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. സിറിയക് തോമസ് എംൽഎ അധ്യക്ഷത വഹിക്കും. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ പ്രസംഗിക്കും.
Tags : Nattuvishesham Districtnews Deepikanews State-level i