പത്തനംതിട്ട: വിബി -ജി റാം-ജി എന്നിവയുടെ നേതൃത്വത്തില്‍ സ്കൂള്‍ കിച്ചണിലേക്ക് ്വന്തം വിഷരഹിത സ ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഇടപ്പരിയാരം ജിഎല്‍പിഎസില്‍ ഗാന്ധി ജയന്തി ദിനത്തില്‍ വാര്‍ഡ് മെംബര്‍ കെ.ജി. റെജി നിര്‍വഹിച്ചു.
കേരളത്തിലെ എല്ലാ സ്കൂളുകളിലും പിടിഎയുടെയും വിബി.-ജി. റാം-ജിയുടെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ വിഷരഹിത, ജൈവ പച്ചക്കറി സ്കൂള്‍ വളപ്പില്‍ ഉത്പാദിപ്പിച്ചു നല്കുന്ന പദ്ധതി സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപ്പിലാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും വാര്‍ഡ് മെംബറുമായ കെ.ജി. റെജി ആവശ്യപ്പെട്ടു.
പിടിഎ വൈസ് പ്രസിഡന്റ് വി.ആര്. സുലോചനന് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകന് ജീവന് രാജ്, ബി. ബിന്ദു, ഗീതാപ്രസാദ്, സുധ രംഗനാഥന്, രാധാ രമണന്, ശ്രീകുമാരി, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ നടത്തിയ ശുചീകരണ, ശ്രമദാനത്തിന്റെ ഭാഗമായാണ് സ്കൂള്‍ കിച്ചണിലേക്കുള്ള വിഷരഹിത-ജൈവ പച്ചക്കറി പദ്ധതിയ്ക്ക് ചീരത്തൈകള്‍ നട്ടുകൊണ്ട് തുടക്കം കുറിച്ചത്.
Tags : Nattuvishesham Districtnews Deepikanews