x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബാ​ക്ക​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഇ​ഷി​ക​യ്ക്ക് ചാ​മ്പ്യ​ൻ ഓ​ഫ് ചാ​മ്പ്യ​ൻ പ​ട്ടം

വെബ് ഡെസ്ക്
Published: October 4, 2026 10:40 PM IST | Updated: October 4, 2026 10:40 PM IST

നെ​ടു​ങ്ക​ണ്ടം: അ​ന്താ​രാ​ഷ്‌​ട്ര അ​ബാ​ക്ക​സ് ഒ​ളി​മ്പ്യാ​ഡി​ൽ ചാ​മ്പ്യ​ൻ ഓ​ഫ് ചാ​മ്പ്യ​ൻ പ​ട്ടം നേ​ടി പ​ച്ച​ടി സ്വ​ദേ​ശി​നി​യാ​യ എ​ട്ടു​വ​യ​സു​കാ​രി ഇ​ഷി​ക ദീ​പു. മി​ത്ര അ​ബാ​ക്ക​സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​ഷി​ക​യാ​ണ് 5000ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് പ​വ​ർ ചെ​യ്ത ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ബാ​ക്ക​സ് ഒ​ളി​മ്പ്യാ​ഡി​ലാ​യി​രു​ന്നു ഇ​ഷി​ക​യു​ടെ നേ​ട്ടം. ഒ​രേ​സ​മ​യം അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ മെ​ന്‍റ​ൽ മാ​ത്‌​സ് ചെ​യ്യാ​നു​ള്ള മ​ൾ​ട്ടി​ടാ​സ്കിം​ഗ് ക​ഴി​വി​ന് ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സും ഭാ​ര​ത് റി​ക്കോ​ർ​ഡ് ബു​ക്ക് അ​ഭി​ന​ന്ദ​ന അ​വാ​ർ​ഡും ഇ​ഷി​ക​യ്ക്കു ല​ഭി​ച്ചു.

പ​ച്ച​ടി എ​സ്എ​ൻ​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​ഷി​ക​യു​ടെ നേ​ട്ട​ത്തി​നു​പി​ന്നി​ൽ അ​മ്മ​യും മി​ത്ര അ​ബാ​ക്ക​സ് അ​ക്കാ​ദ​മി പ​രി​ശീ​ല​ക​യു​മാ​യ അ​ശ്വ​തി​യു​ടെ പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വു​മു​ണ്ട്. സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ ദീ​പു മ​നോ​ഹ​ര​നാ​ണ് പി​താ​വ്.

Tags : Nattuvishesham Districtnews Deepikanews Abacus Olympiad

Recent News

Corehub Up