പ്രതീകാത്മക ചിത്രം
തിരുവമ്പാടി: കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സംസ്ഥാനതല കോണ്‍ക്ലേവ് ഇന്ന് മന്ത്രി ഷിബു ബേബി ജോണ്‍ കോഴിക്കോട് തിരുവമ്പാടിയില്‍ ഉദ്ഘാടനം ചെയ്യും.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് കോണ്‍ക്ലേവ്. കൃഷിമന്ത്രി ടി.സിദ്ദിഖ് അധ്യക്ഷത വഹിക്കും.
റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, എംപി.മാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, പ്രിയങ്ക ഗാന്ധി, എംഎല്‍എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവർ പങ്കെടുക്കും.
കൃഷിവകുപ്പ്, വനംവകുപ്പുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.വന്യജീവി ആക്രമണം തടയുന്നതിനും സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ-സാങ്കേതിക പരിഹാരങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
കര്‍ഷക സുരക്ഷയ്ക്ക് മുന്‍ഗണന നല്കി ശാസ്ത്രവും സാങ്കേതികവിദ്യയും അനുഭവ പരിചയവും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള വേദിയാകും സംസ്ഥാനതല കോണ്‍ക്ലേവ്.
കർഷക കോൺക്ലേവ് ബഹിഷ്കരിക്കും: കേരള കോൺഗ്രസ്
തിരുവമ്പാടി: തിരുവമ്പാടിയിൽ നടക്കുന്ന കർഷക കോൺക്ലേവ് ബഹിഷ്കരിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചു.
തിരുവമ്പാടി, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി വില്ലേജുകളെ ഇഎസ്എ വില്ലേജുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പുതുക്കിയ റിപ്പോർട്ടിൽ പ്രതിഷേധിച്ചാണ് കോൺക്ലേവിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ 98 വില്ലേജുകളിലെ കർഷകരെ മാത്രം ദുരിതത്തിലാക്കുന്ന സർക്കാർ നടപടി ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന് തിരുവമ്പാടിയിൽ ചേർന്ന കേരള കോൺഗ്രസ് പ്രവർത്തകയോഗം കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജോണി പ്ലാക്കാട് അധ്യക്ഷത വഹിച്ചു. ഹെലൻ ഫ്രാൻസീസ്, സി.ജെ. ടെന്നീസൻ, ടി.ജെ. റോയി, ഷിനോയ് അടയ്ക്കാപ്പാറ, ജോസ് ഞാവള്ളി, ജോസ് പാലിയത്ത്, ജോൺ ചാക്കോ, സാബു കുഴുമ്പിൽ, ജെയ്സൻ മേനാക്കുഴി, ബ്ലെസൻ കുന്നേൽ, ജെയിംസ് വേളാശേരി, ദീപ ഷൈജോ എന്നിവർ പ്രസംഗിച്ചു.