x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 18, 2026 01:25 AM IST | Updated: August 18, 2026 01:25 AM IST

പു​ല്‍​പ്പ​ള്ളി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് മി​ക​ച്ച മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ രാ​ഘ​വ​ന്‍ മ​ട​വ​യ​ലി​നെ ആ​ദ​രി​ച്ച​പ്പോ​ള്‍.

പു​ല്‍​പ്പ​ള്ളി: കാ​ര്‍​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യു​ടേ​യും പാ​ട​ശേ​ഖ​ര കു​രു​മു​ള​ക് സ​മി​തി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പാ​ടി​ച്ചി​റ​യി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​നാ​യി സെ​ബാ​സ്റ്റ്യ​ന്‍ കു​ളം​പ​ള്ളി​യി​ല്‍, മി​ക​ച്ച ജൈ​വ ക​ര്‍​ഷ​ക​നാ​യി തോ​മ​സ് പു​ളി​ക്ക​കു​ന്നേ​ല്‍, മി​ക​ച്ച സ​മി​ശ്ര ക​ര്‍​ഷ​ക​നാ​യി ബി​നീ​ഷ് കോ​ലോ​ത്തു​പ​റ​മ്പി​ല്‍, മി​ക​ച്ച വ​നി​താ ക​ര്‍​ഷ​ക​യാ​യി ഷെ​ല്ലി ക​വ​ള​ക്കാ​ട്ട്, മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യി സ​ജീ​വ​ന്‍ മേ​മു​ട്ട​ത്ത്, മി​ക​ച്ച എ​സ്‌​സി-​എ​സ്ടി ക​ര്‍​ഷ​ക​നാ​യി വേ​ലാ​യു​ധ​ന്‍ കു​ണ്ടൂ​ര്‍, മി​ക​ച്ച ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​യാ​യി പി.​പി. മ​ണി പാ​റ​യ്ക്ക​ല്‍, മി​ക​ച്ച യു​വ ക​ര്‍​ഷ​ക​നാ​യി രാ​ഹു​ല്‍ ഗൃ​ഹ​ന്നൂ​ര്‍, മി​ക​ച്ച വി​ദ്യാ​ര്‍​ഥി ക​ര്‍​ഷ​ക​ന്‍ സ്മി​ധു​ന്‍ പ്ര​സാ​ദി​നേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍ ക​ര്‍​ഷ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി.
കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഈ​ശ്വ​ര പ്ര​സാ​ദ്, പ​ന​മ​രം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ ടി.​എ​സ്. സു​മി​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗി​രി​ജാ കൃ​ഷ്ണ​ന്‍, കൃ​ഷി ഓ​ഫി​സ​ര്‍ അ​നു​പ​മ കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചി​യ​ത്തം​ഗം ജി​തി​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, സു​മ ബീ​നി​ഷ്, ഒ.​ആ​ര്‍. ര​ഘു പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​നി ജ​യിം​സ്, മു​നീ​ര്‍ ആ​ച്ചി​ക്കു​ള​ത്ത്, ഷൈ​നി സ​ണ്ണി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. പ്ര​കാ​ശ​ന്‍, ജോ​സ് ക​ണ്ടം​തു​ര​ത്തി, പി.​കെ. രാ​ജ​ന്‍, സ​ണ്ണി ജോ​സ​ഫ്, സു​ജാ​ത രാ​ജു, സി​നി ആ​ന്‍റ​ണി, സ​ജി ജോ​ര്‍​ജ്, അ​നീ​ഷ ബെ​ന്നി, ലി​ബി​ന്‍ ദി​ലി​പ്, ലിം​ന ഷി​നോ​യ്, റി​ന്‍​സി വ​ര്‍​ഗീ​സ്, കെ.​എ​സ്. മോ​ഹ​ന​ന്‍, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷി​നോ, പി. ​ജ​യ്കൃ​ഷ്ണ​ന്‍, സി.​പി. വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മൂ​ല​ങ്കാ​വ്: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ്‌​സ് ഇ​ട​വ​ക യൂ​ണി​റ്റ് മി​ക​ച്ച മൂ​ന്ന് ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യ്‌​സ​ണ്‍ കു​ഴി​ക​ണ്ട​ത്തി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ക​ച്ച ക​ര്‍​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ബു പ്ലാ​പ്പ​ള്ളി, ജോ​ണ്‍​സ​ണ്‍ റാ​ത്ത​പ്പ​ള്ളി, ഷി​ബു പ​ട്ട​മ​ന എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സെ​ക്ര​ട്ട​റി മോ​ളി മാ​മൂ​ട്ടി​ല്‍, രൂ​പ​ത സെ​ക്ര​ട്ട​റി​യും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് പ​ട്ട​മ​ന, ബ​ത്തേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഡേ​വി മാ​ങ്കു​ഴ എ​ന്നി​വ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മെ​മ​ന്‍റോ ന​ല്‍​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ട്ട​മ​ന, സ്റ്റീ​ഫ​ന്‍ അ​പ്പോ​ഴി​പ​റ​മ്പി​ല്‍, ജോ​ഷി കോ​ട്ടേ​ക്കു​ടി, ക്ല​മ​ന്‍റ് കു​ഴി​ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബാ​ബു കു​ന്ന​ത്തേ​ട്ട് പ്ര​സം​ഗി​ച്ചു.

കേ​ണി​ച്ചി​റ: പൂ​താ​ടി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​യും ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ബു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​ന ദേ​വി, സി​ബി സാ​ബു, ഒ.​കെ. ലാ​ലു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ​ല്‍ ജോ​യി, ബ്ലോ​ക്ക് അം​ഗം മേ​ഴ്‌​സി സാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ലെ​യും മി​ക​ച്ച ക​ര്‍​ഷ​ക​രെ​യും മി​ക​ച്ച കു​ട്ടി ക​ര്‍​ഷ​ക​യെ​യും ആ​ദ​രി​ച്ചു.
മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വ​യ​നാ​ടി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്കും ഭൂ​പ്ര​കൃ​തി​ക്കും അ​നു​യോ​ജ്യ​മാ​യ കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ക്ക​ണ​മെ​ന്നും നൂ​ത​ന ആ​ശ​യ​ങ്ങ​ൾ കൃ​ഷി​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​പ്ര​കാ​ശ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി കീ​ട രോ​ഗ നി​യ​ന്ത്ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​സി. പ്ര​ഫ. ഡോ. ​സ​ഫീ​ർ, ഡോ. ​ദീ​പ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ പി.​വി. ജോ​ർ​ജ്, ലേ​ഖ രാ​ജീ​വ​ൻ, ഷി​ബു കെ. ​ജോ​ർ​ജ്, ഷീ​ജ ഫ്രാ​ൻ​സി​സ്, പി.​വി.​എ​സ്. മൂ​സ, മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​ർ, കൃ​ഷി ഓ​ഫി​സ​ർ ശ​ര​ണ്യ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.

പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക ദി​നാ​ഘോ​ഷ​വും മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ ടി.​എ​സ്. സു​മി​ന, കൃ​ഷി ഓ​ഫി​സ​ര്‍ സാ​ന്ദ്ര മ​രി​യ സാ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​ലാ​രാ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​കെ. നി​ഖി​ല്‍, ഷൈ​ജ മ​ഗേ​ഷ്, പി.​എം. പ്രേം​ജി, കെ.​കെ. അ​രു​ണ്‍, സെ​ലി​ന്‍ മാ​നു​വ​ല്‍, ഷി​നി ജോ​ര്‍​ജ്, സി​ജു പൗ​ലോ​സ്, ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു ന​മ്പി​ക്കൊ​ല്ലി, മാ​ത്യു മ​ത്താ​യി ആ​തി​ര, പി.​ഡി. ജോ​ണി, സി​ദ്ദി​ഖ് ത​ങ്ങ​ള്‍, ശ​ശി​ധ​ര​ന്‍, ബെ​ന്നി കു​റു​മ്പാ​ല​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ഷ​ക​ദി​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ബി​യ അ​ബ്ബാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ​ഫ് മ​റ്റ​ത്തി​ലാ​നി, എ​ല്‍​സി ജോ​യി, വി.​കെ. ശ​ശി​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ ബേ​ബി, ബെ​ന്നി ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു ഷ​ജി​ല്‍ കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ആ​രി​ഫു​ദ്ധീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മേ​ഖ​ല​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മാ​ന​ന്ത​വാ​ടി: എ​ട​വ​ക കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദ്വാ​ര​ക​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ദി​നാ​ച​ര​ണം സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. പാ​ട്ടും നൃ​ത്ത​വും കാ​ര്‍​ഷി​ക വി​പ​ണ​ന സ്റ്റാ​ളു​ക​ളും ഓ​ണ​സ​ദ്യ​യു​മാ​യി ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്.
കാ​ര്‍​ഷി​ക സെ​മി​നാ​ര്‍, ക​ര്‍​ഷ​ക സൗ​ഹൃ​ദ സ​ദ​സ്, മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ല്‍, ക​ര്‍​ഷ​ക സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, യ​ന്ത്ര​വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​ത്തി​ല്‍ ന​ട​ത്തി​യ​ത്.

രാ​വി​ലെ 8.30 മു​ത​ല്‍ 11 മ​ണി ന​ട​ന്ന ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ 1017 ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 356 പേ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വാ​ഴ​ക്കു​ല, തൂ​മ്പ, തേ​ങ്ങാ​പ്പാ​ര, കോ​ടാ​ലി, അ​രി​വാ​ള്‍ തു​ട​ങ്ങി പ​ശു​ക്കി​ടാ​വ്, ആ​ട്ടി​ന്‍​കു​ട്ടി, കാ​ടു​വെ​ട്ടു യ​ന്ത്രം, മ​രം​മു​റി യ​ന്ത്രം, മോ​ട്ടോ​ര്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ അ​ഞ്ച് ബ​മ്പ​ര്‍ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി. ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ബൈ​ദ തോ​ക്ക​ന്‍, ലീ​ലാ ബാ​ല​ന്‍, വി​നോ​ദ് തോ​ട്ട​ത്തി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ല്‍​സ​ണ്‍ തൂ​പ്പു​ങ്ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചി​ന്ന​മ്മ ജോ​സ്, മ​നോ​ജ് നി​ട്ട​റ, എ​ച്ച്.​ബി. പ്ര​ദീ​പ്, എം.​പി. വ​ത്സ​ന്‍, കൃ​ഷി ഓ​ഫി​സ​ര്‍ കെ.​ജി. സു​നി​ല്‍, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ര്‍ കെ.​പി. സി​റാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ഷ​ക സൗ​ഹൃ​ദ സ​ദ​സ് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ബി.​ജെ. സീ​മ വ​ര്‍​ഗീ​സും സ​മ്മാ​ന ന​റു​ക്കെ​ടു​പ്പ് മാ​ന​ന്ത​വാ​ടി രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ജോ​സ് കൊ​ല്ല​റ​യ്ക്ക​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക കു​ടും​ബാം​ഗ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

Tags : Local News Nattuvishesham Farmers' Day celebrated

Recent News

Corehub Up