x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പി​താ​വി​നും മകനും മർദനം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ


Published: June 12, 2026 06:04 AM IST | Updated: June 12, 2026 06:04 AM IST

പേ​രൂ​ര്‍​ക്ക​ട: പി​താ​വി​നെ​യും മ​ക​നെ​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഒരാൾകൂടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​ട​പ്പ​ന​ക്കു​ന്ന് പൂ​മ​ല്ലി​യൂ​ര്‍​ക്കോ​ണം എ​സ്എ​ല്‍​ജി​ആ​ര്‍​എ 19 വ​ട​ക്കേ​വീ​ട്ടി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് അ​രു​ണ്‍ എ​ന്നു​വി​ളി​ക്കു​ന്ന അ​രു​ണ്‍ (49) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

പ്ര​ധാ​ന പ്ര​തി​യാ​യ ശ്യാം​കു​മാ​റാ​ണ് ആ​ദ്യം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​തി​നു​ശേ​ഷം ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഖി​ല്‍, സ​തീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പി​ന്നീ​ട് പി​ടി​യി​ലാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ക​ണേ്ഠ​ശ്വ​രം സ്വ​ദേ​ശി​യും ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ജേ​ഷ് (52), മ​ക​ന്‍ അ​ഭി​ന​വ് (16) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30ഓ​ടു​കൂ​ടി മ​ര്‍​ദ​ന​മേ​റ്റ​ത്.

കൈ​ത​മു​ക്ക്-​ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ വ​ഴി​യി​ല്‍ മാ​ര്‍​ഗ​ത​ട​സ​മാ​യി കാ​ര്‍ കി​ട​ന്ന​പ്പോ​ള്‍ ഹോ​ണ്‍ മു​ഴ​ക്കി. ഇ​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ശ്യാം​കു​മാ​റും സു​ഹൃ​ത്ത് അ​ഖി​ലും ചേ​ര്‍​ന്ന് ഇ​രു​വ​രെ​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ അ​ഭി​ന​വി​നെ പ്ര​തി​ക​ള്‍ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു.

പി​താ​വും മ​ക​നും ദി​വ​സ​ങ്ങ​ളോ​ളം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ സ​തീ​ഷ്‌​കു​മാ​റും ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ അ​രു​ണും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രാ​ണ്. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നും ഇ​വ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു പോ​കാ​നും ശ്ര​മി​ച്ചു.
വ​ഞ്ചി​യൂ​ര്‍ ഭാ​ഗ​ത്ത് കോ​ട​തി​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​ണ് അ​രു​ണി​നെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

Tags : nattu vishesham Father and son beaten

Recent News

Corehub Up