വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന് പള്ളിയിലെ ഊട്ടുതിരുനാളിന് വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത് കൊടിയേറ്റുന്നു.
151-ാം പ്രതിഷ്ഠാദിനത്തിനും 52-ാം ഊട്ടുതിരുനാളിനും കൊടിയേറി. വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത് കൊടിയേറ്റ് നിര്വഹിച്ചു. സഹവികാരി ഫാ. ജീസ്മോന് ചെമ്മണൂര്, കൈക്കാരന്മാരായെ ബൈജു മുള്ളക്കര, സൈമണ് മാപ്രാണത്തുകാരന്, ജോയ് മഞ്ഞളി, ആന്റണി വെളയനാട്ടുക്കാരന്, ജനറല് കണ്വീനര് പി.സി. ജോസ് തുടങ്ങിയവര് നേതൃത്വംനല്കി.
വെള്ളി, ശനി ദിവസങ്ങളിലായാണ് തിരുനാള് ആഘോഷിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് കുര്ബാന, കൂടുതുറക്കല്, രൂപം എഴുന്നള്ളിപ്പ്, വള എഴുന്നള്ളിപ്പ്, പ്രദക്ഷിണം, വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കും. തിരുനാള്ദിനമായ ശനിയാഴ്ച രാവിലെ ആറ്, 7.30, 10ന് കുര്ബാനകള്, നേര്ച്ച ഭക്ഷണം ആശീര്വദിക്കല് എന്നിവയാണ് പ്രധാന പരിപാടികള്. രാവിലെ 10.30 മുതല് ഉച്ചകഴിഞ്ഞ് 2.30 വരെയാണ് നേര്ച്ചസദ്യ.