ജൂബിലി നഗർ ദൈവമാതാ പള്ളിയിൽ തിരുനാൾ കൊടിയേറ്റം വികാരി ഫാ. ജോസ് മാണിപ്പറമ്പിൽ നിർവഹിക്കുന്നു.
മാള: അഷ്ടമിച്ചിറ ജൂബിലിനഗർ ദൈവമാത ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് വികാരി ഫാ. ജോസ് മാണിപ്പറമ്പിൽ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ ദിനമായ 15 ന് രാവിലെ 8.30 ന് ദേശീയ പതാക വന്ദനവും ഊട്ടു നേർച്ച വെഞ്ചരിപ്പും. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം. വൈകിട്ട് നാലിന് വിശുദ്ധ കുർബാന, തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് മ്യൂസിക്കൽ നൈറ്റ്.