പ്രതീകാത്മക ചിത്രം
കൊച്ചി: മാതാനഗര് പള്ളിയില് പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം അഞ്ചിന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള് ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട് കൊടിയേറ്റ് നിര്വഹിക്കും. തുടര്ന്നു ലദീഞ്ഞ്, ദിവ്യബലി. രാത്രി ഏഴിനു കലാസന്ധ്യ.
നാളെ വൈകുന്നേരം അഞ്ചിനു വേളാങ്കണ്ണിമാതാവിന്റെ രൂപം വെഞ്ചരിപ്പ്, പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, ദിവ്യബലി. ഫാ. റോജിന് കവലക്കാട്ട് കാര്മികനാകും. പ്രസംഗം ഫാ. സേവി പടിക്കപ്പറമ്പില്. തുടര്ന്നു പ്രദക്ഷിണം. തിരുനാള്ദിനമായ 20നു രാവിലെ ഏഴിനും ഉച്ചകഴിഞ്ഞു 3.45നും ദിവ്യബലി. അഞ്ചിനു തിരുനാള് കുര്ബാനയ്ക്കു ഫാ. തോമസ് മങ്ങാട്ട് കാര്മികനാകും. പ്രസംഗം ഫാ. ജോസഫ് പാറേക്കാട്ടില്. തുടര്ന്നു പ്രദക്ഷിണം എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ജോസഫ് കൊളുത്തുവെള്ളില് അറിയിച്ചു.
കാട്ടിപ്പറമ്പ് പള്ളിയിൽ തിരുനാളും മരിയൻ ധ്യാനവും
പള്ളുരുത്തി: കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളും മരിയൻ ധ്യാനവും ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30 ന് വികാരി ഫാ. ആന്റണി കുഴിവേലി തിരുനാളിന് തുടക്കം കുറിച്ച് കൊടി ആശീർവദിക്കും.
മരിയൻ ധ്യാനത്തിന്റെ ഉദ്ഘാടനം കൊച്ചി ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിക്കും. ഫാ. ഫെലിക്സ് മൂപ്പശേരിയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ ധ്യാനം നടക്കുന്നത്.
രണ്ടാം ദിവസമായ നാളെ ഫാ. ഡോമനിക് ബെന്നിയും സമാപന ദിവസമായ 20 ന് വൈകുന്നേരം നാലിന് കൊച്ചി രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിലും സമൂഹ ദിവ്യബലിക്ക് മുഖ്യകാർമ്മികനാകും. വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊച്ചി രൂപത ഫ്രാൻസിസ്കൻ തീർഥാടനകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നതും കാട്ടിപ്പറമ്പ് പള്ളിയാണ് .