പ്രതീകാത്മക ചിത്രം
പഴയിടം: സെന്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖായുടെ നവനാൾ പ്രാർഥനയും തിരുനാളും ഇന്നു മുതൽ 27 വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് നൊവേന, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം 4.30ന് നൊവേന, വിശുദ്ധ കുർബാന. 20ന് രാവിലെ 6.15ന് നൊവേന, 6.30ന് വിശുദ്ധ കുർബാന, 9.15ന് നൊവേന, വിശുദ്ധ കുർബാന. 21 മുതൽ 26 വരെ വൈകുന്നേരം 4.30ന് നൊവേന, വിശുദ്ധ കുർബാന. 27നു രാവിലെ 6.15ന് നൊവേന, 6.30ന് വിശുദ്ധ കുർബാന, 9.15ന് നൊവേന, 9.30ന് വിശുദ്ധ കുർബാന, ഉച്ചയ്ക്ക് 12.30ന് കുരിശടി ചുറ്റി പ്രദക്ഷിണം,1.30ന് നേർച്ചഭക്ഷണം.