സൗത്ത് മാരാംകോട് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളിന് ഫാ. ലിജു പോൾ പറമ്പത്ത് കൊടിയേറ്റുന്നു. വികാരി ഫാ. റിന്റോ കൊടിയൻ സമീപം.
സൗത്ത് മാരാംകോട്: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ പരിപാലന മാതാവിന്റെ ഊട്ടു തിരുനാളിന് ഫാ. ലിജു പോൾ പറമ്പത്ത് കൊടി ഉയർത്തി. വികാരി ഫാ. റിന്റൊ കൊടിയൻ സഹകാർമികത്വം വഹിച്ചു. 15 ന് തിരുനാൾ ദിനം. 3.45 ന് പ്രസുദേന്തിവാഴ്ച, നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, തുടർന്ന് നേർച്ച ഊട്ട്.