പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കണ്ണമ്മൂല വിശുദ്ധ മദർ തെരേസാ പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ തിരുനാൾ 30 മുതൽ സെപ്റ്റംബർ ആറുവരെ ആഘോഷിക്കും.
30ന് രാവിലെ 7.15നു കൊടിയേറ്റ്. വികാരി ഫാ. ബിജോ അരഞ്ഞാണിയിൽ. വിശുദ്ധ കുർബാന- ഫാ.മൈക്കിൾ ഔസേപ്പുപറന്പിൽ.
31നു വൈകുന്നേരം 5.30നു വിശുദ്ധ കുർബാന- ഫാ. സോണി തെക്കേക്കര.സെപ്റ്റംബർ ഒന്നിനു വൈകുന്നേരം 5.30നു വി.കുർബാന(ലത്തീൻ)- ഫാ. കുര്യൻ ആലുങ്കൽ. രണ്ടിനു വൈകുന്നേരം 5.30നു വിശുദ്ധ കുർബാന(മലങ്കര)- ഫാ. ജോബിൻ പൂവണ്ണത്തിൽ. മൂന്നിനു വൈകുന്നേരം 5.30നു വിശുദ്ധ കുർബാന-ഫാ. ജെറിൻ അഞ്ചിൽ.
നാലിനു വൈകുന്നേരം 5.30നു വിശുദ്ധ കുർബാന- ഫാ. ജിതിൻ നടുതുണ്ടത്തിൽ. അഞ്ചിനു വൈകുന്നേരം 5.30നു വിശുദ്ധ കുർബാന ഫാ. ജയ്മോൻ വടക്കേക്കളം. ആഘോഷമായ തിരുനാൾ പ്രദക്ഷിണം.- ഫാ. ബെന്നി വെട്ടിത്താനം. സ്നേഹവിരുന്ന്. ആറിനു പ്രധാനതിരുനാൾ ദിനം രാവിലെ 9.30നു തിരുനാൾ റാസ കുർബാന. ഫാ. ടോണി മണിയഞ്ചിറ. തിരുനാൾ പ്രദക്ഷിണം. കൊടിയിറക്ക്. സ്നേഹവിരുന്ന്. ഗാനമേള.
വികാരി ഫാ. ബിജോ അരഞ്ഞാണിയിൽ, കൈക്കാരൻമാരായ ബാബു ഫിലിപ്പ് കണ്ടങ്കരി, നെൽസൺ സെബാസ്റ്റ്യൻ അന്പിപ്പറന്പിൽ, തിരുനാൾ കൺവീനർ ജോണിച്ചൻ കെ.ജി. കാട്ടിപ്പറന്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി ജോയി വർഗീസ് മാണിക്കത്താൻ തുടങ്ങിയവർ നേതൃത്വം നൽകും.