x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ർ​ട്ട​ണ്‍​ഹി​ൽ വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് ക്നാനായ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: August 21, 2026 12:38 AM IST | Updated: August 21, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ബാ​ർ​ട്ട​ണ്‍​ഹി​ൽ വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് മാ​ർ​പാ​പ്പ​യു​ടെ മാ​ധ്യ​സ്ഥ തി​രു​നാൾ നാളെ ആരംഭിക്കും. 23 ന് ​സ​മാ​പി​ക്കും.

നാ​ളെ വൈ​കുന്നേരം നാ​ലി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്, 4.15 ന് ​വാ​ദ്യ​മേ​ളം. തുടർന്ന് വികാരി ഫാ. മിഥുൻ വലിയ പുളിഞ്ചാക്കൽ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ല​ദീഞ്ഞ്, മലങ്കര റീത്തിൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന ്പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ളം, രാത്രി എട്ടിനു വി​ശ്വാ​സ പ​രി​ശീ​ല​ന വാ​ർ​ഷി​ക​ം, മെ​റി​റ്റ് ഡേ​, സ്നേ​ഹ​വി​രു​ന്ന്.

23ന് ​രാ​വി​ലെ 9.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സയ്ക്കു കോ​ട്ട​യം ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ബി​ബി​ൻ ക​ണ്ടോ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാകും. തി​രു​വ​ന​ന്ത​പു​രം ലൊ​യോ​ള കോ​ള​ജിലെ ഫാ. സാ​ബു പാ​ല​ത്തി​നാ​ടി​യി​ൽ എസ്ജെ, വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. തോ​മ​സ് കു​രി​ശി​ങ്ക​ൽ ഒ​സി​ഡി, കോ​ട്ട​യം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ക​മ്മീഷൻ ചെ​യ​ർ​മാ​ൻ ഫാ. സൈ​ജു മേ​ക്ക​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. കോ​ട്ട​യം മി​ഷ​ന​രി സൊ​സൈ​റ്റി ഓ​ഫ് പ​യ​സ് ടെ​ൻ​ത് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. നി​ഷാ​ദ് വ​ണ്ട​ൻ കു​ഴി​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

Tags : Feast NattuVishasham DistrictNews

Recent News

Corehub Up